കൂരാച്ചുണ്ടില്‍ ക്വാറന്റൈന്‍ ലംഘനം; സുരക്ഷാനിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി ലീഗ്; വിദേശത്ത് നിന്നെത്തിയവര്‍ക്ക് സ്വീകരണം

കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും അട്ടിമറിക്കുകയാണ് കോഴിക്കോട് കൂരാച്ചുണ്ടിലെ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍.

കഴിഞ്ഞ ദിവസം യുഎഇയില്‍ നിന്നും നാട്ടിലലക്കെത്തിയ പ്രവാസികള്‍ക്ക് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ലീഗ് പ്രവര്‍ത്തകര്‍സ്വീകരണം നല്‍കി. പഞ്ചായത്ത് വൈസ്പ്രസിഡന്റും ലീഗ് നേതാവുമായ ഒകെ അമ്മതിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം.

വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നേരിട്ട്ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ എത്തണം. വഴിയില്‍ എവിടെയും വാഹനം നിര്‍ത്താന്‍ പാടില്ലെന്നും ആരുമായും സമ്പര്‍ക്കം പാടില്ലെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശമുണ്ട്. ഇതൊക്കെ കാറ്റില്‍പറത്തിയായിരുന്നു കൂരാച്ചുണ്ടിലെ സ്വീകരണം.

ബാനര്‍ കെട്ടി പ്ലക്കാര്‍ഡ് ഉയര്‍ത്തി ബലൂണൊക്കെ പിടിച്ചായിരുന്നു പ്രവാസികകളെ കാഴ്ച വസ്തു പോലെ എഴുന്നള്ളിച്ചത്.ദൃശ്യങ്ങള്‍ കൈരളിന്യൂസ് പുറത്ത് വിട്ടു.

ഒരാള്‍ പിപിഇ കിറ്റ് പോലുള്ള വസ്ത്രം ധരിച്ച് വാഹനത്തിലുള്ളവര്‍ക്ക് വെള്ളം എത്തിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ശേഷംഅയാള്‍ മടങ്ങുന്നത് കൂടിനില്‍ക്കുന്ന ലീഗ് പ്രവര്‍ത്തകര്‍ക്കിടയിലേക്കാണ്. ഇത്തരത്തില്‍ സുരക്ഷമാനദന്ധങ്ങള്‍ ഒന്നും പാലിക്കാതെയായിരുന്നു ലീഗുകാരുടെ കാട്ടിക്കൂട്ടലുകള്‍.

ഇത്തരം പ്രവൃത്തികള്‍ കോവിഡിന്റെ സാമൂഹ്യവ്യാപനത്തിന് പോലും ഇടയാക്കുമെന്നാണ് ആരോഗ്യവിദഗ്ദ്ധ്ര്‍ നല്‍കുന്ന മുന്നറിയിപ്പ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here