വിവാദ പ്രതിഷേധ പ്രകടനം; മൂത്തേടം മേഖല സെക്രട്ടറി പി.കെ. ഷെഫീഖിനെ ഡിവൈഎഫ്‌ഐയുടെ എല്ലാ ചുമതലകളില്‍ നിന്നും നീക്കി

നിലമ്പൂര്‍ മുത്തേടത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനം വിവാദമായ സാഹചര്യത്തില്‍ മൂത്തേടം മേഖല സെക്രട്ടറി പി.കെ. ഷെഫീഖിനെ ഡിവൈഎഫ്‌ഐയുടെ എല്ലാ ചുമതലകളില്‍ നിന്നും നീക്കി.

സംഭവത്തില്‍ നാല് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിയായിരുന്ന പി കെ ഷെഫീഖ്. ഹബീബ് മനയില്‍, ജോഷി തളിപ്പാടം, വെനിസദര്‍ എന്നിവരെയാണ് എടക്കര പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്നാണ് നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News