കൊവിഡ് പ്രതിരോധം; മന്ത്രി ശൈലജ ടീച്ചറെ പുകഴ്ത്തി ലോക ബാങ്കിന്റെ ഇന്ത്യ ഡയറക്ടര്‍; കേരളം ലോകത്തിന് പ്രതീക്ഷ

തിരുവനന്തപുരം: മന്ത്രി കെ.കെ ശൈലജ ടീച്ചറെ പുകഴ്ത്തി ലോക ബാങ്കിന്റെ ഇന്ത്യ ഡയറക്ടര്‍ ജുനൈദ് കമല്‍ അഹമ്മദ്.

കൊവിഡ് പ്രതിരോധത്തില്‍ ടീച്ചറുടെ പ്രവര്‍ത്തനം അസൂയാവഹമെന്ന് ജുനൈദ് കമല്‍ അഹമ്മദ് പറഞ്ഞു.

കേരളം ലോകത്തിനാകെ പ്രതീക്ഷ നല്‍കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മികച്ച പ്രവര്‍ത്തനം കേരളം നടത്തുന്നുണ്ട്. നല്ല ഭരണസംവിധാനത്തില്‍ കൊവിഡിനെ മറികടക്കാന്‍ കഴിയുമെന്ന് കേരളം തെളിയിച്ചുവെന്നും ജുനൈദ് പറഞ്ഞു. ടീച്ചറെ കിഡ്‌നാപ്പ് ചെയ്യാന്‍ തോന്നുന്നുവെന്ന് തമാശയോടെ അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here