ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം; നാലു പേര്‍ അറസ്റ്റില്‍

കൊച്ചി: പ്രശസ്ത നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍.

വാടാനപ്പള്ളി സ്വദേശി റഫീഖ്, കടവന്നൂര്‍ സ്വദേശി രമേശ്, കൈപ്പമംഗലം സ്വദേശി ശരത്ത്, ചേറ്റൂര്‍ സ്വദേശി അഷ്റഫ് എന്നിവരാണ് പിടിയിലായത്.

ഷംനയുടെ മാതാവ് നല്‍കിയ പരാതിയില്‍ കൊച്ചി മരട് പൊലീസാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. ഒരു ലക്ഷം രൂപ തന്നില്ലെങ്കില്‍ കരിയര്‍ ഇല്ലാതാക്കുമെന്നായിരുന്നു ഭീഷണി.

പ്രതികളെ റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here