കൊവിഡ്; പ്രതിദിന കണക്കില്‍ റെക്കോഡ് വര്‍ധന; മരണപ്പെട്ടവരില്‍ നാലിലൊന്നും അമേരിക്കയില്‍

കൊവിഡ് ബാധിതരുടെ പ്രതിദിന എണ്ണത്തിലെ റെക്കോഡ് വര്‍ധന കാണിക്കുന്നത് ജനസംഖ്യ കൂടിയ വലിയ രാജ്യങ്ങളില്‍ വൈറസ് വ്യാപനം ഒരേസമയം മൂര്‍ധന്യാവസ്ഥയിലേക്ക് നീങ്ങുന്നതിനാലാണെന്ന് ലോകാരോഗ്യ സംഘടന.

കൂടുതല്‍ പരിശോധന നടത്തിയതുകൊണ്ടാണ് രോഗബാധിതരുടെ എണ്ണം കൂടിയതെന്ന അമേരിക്കയുടെയും ഇന്ത്യയുടെയും മറ്റും വാദം ഡബ്ല്യുഎച്ച്ഒയുടെ അടിയന്തരകാര്യ മേധാവി ഡോക്ടര്‍ മൈക്കേല്‍ റയാന്‍ തള്ളി. രോഗം ബാധിച്ചവരുടെ എണ്ണം ലോകത്താകെ 93 ലക്ഷത്തോളമായി. ആകെ മരണസംഖ്യ നാലേമുക്കാല്‍ ലക്ഷം കടന്നു.

ഇതില്‍ നാലിലൊന്നിലധികം അമേരിക്കയിലാണ്- 1.23 ലക്ഷത്തോളം. മരണസംഖ്യയില്‍ രണ്ടാമതുള്ള ബ്രസീലിലും കഴിഞ്ഞദിവസം അരലക്ഷം കടന്നു. 43,000 പേരിലധികം മരിച്ച ബ്രിട്ടനാണ് മൂന്നാമത്. ദക്ഷിണാഫ്രിക്കയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം ലക്ഷം കടന്നു.

ആകെ 3.15 ലക്ഷത്തോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ 8000 പേരാണ് മരിച്ചത്. അമേരിക്ക പരിശോധന കൂടുതല്‍ നടത്തിയതിനാലാണ് രോഗബാധിതരുടെ എണ്ണത്തില്‍ ഒന്നാമതായതെന്ന് വാദിക്കുന്ന പ്രസിഡന്റ് ട്രംപ് പരിശോധന കുറയ്ക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News