ഉറവിടം കണ്ടെത്താനാകാത്ത കേസുകള്‍ 2 ശതമാനത്തില്‍ താഴെ; 95 ശതമാനവും പുറത്തുനിന്ന് എത്തിയവര്‍

സംസ്ഥാനത്ത് ഉറവിടം കണ്ടെത്താനാകാത്ത കോവിഡ് കേസുകള്‍ രണ്ടു ശതമാനത്തിലും താഴെ മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയിലാകെ ഇത് 40 ശതമാനമാണ്. 98 ശതമാനത്തിലും നമുക്ക് ഉറവിടം കണ്ടെത്താനായിട്ടുണ്ട്. ഉറവിടം കണ്ടെത്താനാകാത്ത പ്രദേശങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപീകരിക്കുകയും സമൂഹവ്യാപനത്തിന് കാരണമായിട്ടുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്യുന്നു.


ഇവയെ കണ്ടെയ്ന്‍മെന്റ് സോണുകളായി തിരിക്കും. ക്ലസ്റ്ററുകളായി തിരിച്ച് സമൂഹവ്യാപനം സംഭവിക്കുന്നത് തടയാന്‍ ഇതുവരെ സാധിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.രോഗലക്ഷണമില്ലാത്ത വിഷയത്തില്‍ വലുതായി ആശങ്കപ്പെടേണ്ടതില്ലെന്നാണ് വിദഗ്ധര്‍ പറയുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ലോകത്തെല്ലായിടത്തും 60 ശതമാനം കോവിഡ് ബാധിതരിലും രോഗലക്ഷണങ്ങള്‍ പ്രകടമാകാതിരിക്കുകയോ അല്ലെങ്കില്‍ ലക്ഷണങ്ങള്‍ വളരെ ലഘുവോ ആണ്. 20 ശതമാനം കേസുകളില്‍ മിതമായ രീതിയില്‍ മാത്രമാണ് രോഗലക്ഷണങ്ങള്‍ കാണുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News