ഇന്ധന വില വര്‍ധന: കേന്ദ്രം എക്സൈസ് നികുതി കുറയ്ക്കണമെന്ന് മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: ഇന്ധനവില വര്‍ധനയില്‍ ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതി കുറയ്ക്കണമെന്ന് മന്ത്രി ടി എം തോമസ് ഐസക് ആവശ്യപ്പെട്ടു.

അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 20 ഡോളറായി താഴ്ന്നപ്പോള്‍, പെട്രോളിന് 10 രൂപയും ഡീസലിന് 12 രൂപയും എക്സൈസ് നികുതി കൂട്ടി. ഇപ്പോള്‍ എണ്ണക്കമ്പനികള്‍ ദൈനംദിനം വില വര്‍ധിപ്പിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ കൈയുംകെട്ടി നോക്കിനിന്നിട്ട് കാര്യമില്ല.

കേന്ദ്രം തന്നിഷ്ടപ്രകാരം നികുതി ഉയര്‍ത്തുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന തുച്ഛമായ വരുമാനവും ഉപേക്ഷിക്കണമെന്ന ചിലരുടെ വാദം അംഗീകരിക്കാനാകില്ല.

എണ്ണക്കമ്പനികള്‍ക്ക് തോന്നിയപടി വില വര്‍ധിപ്പിക്കാനുള്ള അവസരം നല്‍കുകവഴി പൊതുമേഖലാ എണ്ണക്കമ്പനികളുടെ സ്വകാര്യവല്‍ക്കരണത്തിന് ആക്കംകൂട്ടാനുള്ള ശ്രമമാണെന്നും ധനമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News