
ലോക സംഗീത ദിനത്തോടനുബന്ധിച്ച് ലോകമെമ്പാടുമുള്ള സംഗീത പ്രേമികള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന സൂപ്പര്‍ഹിറ്റ് മമ്മൂട്ടി സിനിമ ക്രോണിക് ബാച്ചിലറിലെ 17 വര്‍ഷം പഴക്കമുള്ള ഗാനത്തിന്റെ പുനരുജ്ജീവനമാണ് ആര്‍ജെ നീനു ആലപിച്ച ‘ശിലയില്‍ നിന്നും’ കവര്‍. ആര്‍ജെ നീനു ആലപിച്ച ‘നീ’ എന്ന സംഗീത പരമ്പരയിലെ ആദ്യ ഗാനമാണിത്.
കഴിഞ്ഞ 9 വര്‍ഷങ്ങളായി സീനിയര്‍ റേഡിയോ ജോക്കിയും തിരുവനന്തപുരത്തെ മ്യൂസിക് മാനേജരുമാണ് ‘പാട്ടുകളുടെ കൂട്ടുകാരി’ എന്ന് അറിയപ്പെടുന്ന നീനു. ജൂണ്‍ 20ന് പുറത്തിറങ്ങിയ ഈ ഗാനം ഗായിക സുജാത മോഹന്‍, സംഗീത സംവിധായകന്‍ ദീപക് ദേവ് എന്നിവരുടെ ഫേസ്ബുക്ക് പേജുകളിലൂടെ പുറത്തിറങ്ങി.
യഥാര്‍ത്ഥ ഗാനത്തിന്റെ ഗായികയും സംഗീത സംവിധായകനും ഈ ഗാനത്തെ അഭിനന്ദിക്കുകയും അത് പുറത്തിറക്കുകയും ചെയ്തു എന്നത് ശ്രദ്ധേയം. ഗാനത്തിന്റെ ടീസര്‍ ഒരാഴ്ച മുമ്പ് പുറത്തിറങ്ങിയിരുന്നു ഒപ്പം നിരവധി സംഗീതജ്ഞരില്‍ നിന്ന് വളരെയധികം പ്രശംസ പിടിച്ചുപറ്റി.
ഈ ഗാനം വീണ്ടും പ്രോഗ്രാം ചെയ്തത് കൊച്ചിയില്‍ നിന്നുള്ള സംഗീതജ്ഞന്‍, സൗണ്ട് എഞ്ചിനീയര്‍, പ്രോഗ്രാമര്‍, റെക്കോര്‍ഡിസ്റ്റ് ആയ സായ് പ്രകാശ് ആണ്. അടുത്ത ഗാനം എന്ന് എന്നാണ് ഇപ്പോള്‍ ആരാധകരുടെ ചോദ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here