പ്രണയവും സംഗീതവും നിറയുന്ന ‘സൂഫിയും സുജാതയും’ ട്രെയിലറെത്തി; ജൂലൈ മൂന്നിന് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസിനെത്തും

അതിഥി റാവു ഹൈദരിയും ജയസൂര്യയും ഒന്നിക്കുന്ന ‘സൂഫിയും സുജാതയും’ എന്ന മ്യൂസിക്കല്‍ റൊമാന്റിക് ചിത്രത്തിന്റെ ട്രെയിലറെത്തി. സംസാരശേഷിയില്ലാത്ത സുജാതയ്ക്ക് (അതിഥി റാവു ഹൈദരി) സൂഫി സന്യാസിയായ ദേവ് മോഹനോട് തോന്നുന്ന പ്രണയമാണ് ചിത്രം പറയുന്നത്. അതിഥി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭര്‍ത്താവിന്റെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്.

ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മിച്ച് നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്യുന്ന ചിത്രം ആമസോണ്‍ പ്രൈം വീഡിയോയില്‍ ആണ് റിലീസിനെത്തുന്നത്. ജൂലൈ മൂന്നിനാണ് ചിത്രത്തിന്റെ റിലീസ്. ഇന്ത്യയിലെയും മറ്റ് 200ലേറെ രാജ്യങ്ങളിലുമുള്ള പ്രേക്ഷകര്‍ക്ക് ജൂലൈ മൂന്നു മുതല്‍ ചിത്രം കാണാനാവും. ആമസോണ്‍ പ്രൈം വീഡിയോയില്‍ മാത്രമായി അഞ്ച് ഭാഷയില്‍ പുറത്തിറങ്ങുന്ന ഏഴ് ഇന്ത്യന്‍ സിനിമകളില്‍ ഒന്നാണ് ‘സൂഫിയും സുജാതയും’.

അനു മൂത്തേടത്ത് ചിത്രത്തിന്റെ ഛായാഗ്രഹണവും ദീപു ജോസഫ് എഡിറ്റിംഗും സംഗീതം എം ജയചന്ദ്രനും നിര്‍വ്വഹിച്ചിരിക്കുന്നു. ഹരിനാരായണനാണ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്.

ആദ്യം തിയേറ്റര്‍ റിലീസ് തീരുമാനിച്ചിരുന്ന ‘സൂഫിയും സുജാതയും’ കോവിഡ് 19 ന്റെ പശ്ചാത്തലത്തിലാണ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യാം എന്നു അണിയറക്കാര്‍ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് വിവാദങ്ങളും ചര്‍ച്ചകളുമൊക്കെ സിനിമാമേഖലയില്‍ ഉണ്ടാവുകയും ചെയ്തിരുന്നു. എല്ലാറ്റിനും ഒടുവില്‍ ചിത്രമിപ്പോള്‍ ആമസോണ്‍ പ്രൈമില്‍ റിലീസിനെത്തുകയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News