ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തിയത് വിവാഹ തട്ടിപ്പുകാര്‍; കല്യാണ ആലോചനയുമായി എത്തിയ സംഘത്തെ കുറിച്ച് ആദ്യമേ സംശയം ഉണ്ടായിരുന്നു: ഷംനയുടെ മാതാപിതാക്കള്‍

കൊച്ചി: നടി ഷംനാ കാസിമില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ച തട്ടിപ്പ് സംഘത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി നടിയുടെ മാതാപിതാക്കള്‍. കല്യാണ ആലോചനയുമായി എത്തിയ സംഘത്തെ കുറിച്ച തനിക്ക് ആദ്യമേ സംശയം ഉണ്ടായിരുന്നതായി പിതാവ് കാസിം കൈരളി ന്യൂസിനോട് പറഞ്ഞു.

ആലോചനയുമായി വീട്ടില്‍ എത്തിയ ആളുകളുടെ പെരുമാറ്റത്തിലെ അസ്വാഭാവികതയാണ് പൊലീസില്‍ പരാതി നല്‍കാനും അത് വഴി തട്ടിപ്പ് കണ്ടെത്താനും സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തിയത് വിവാഹ തട്ടിപ്പുകാര്‍ ആണെന്ന് താരത്തിന്റെ മാതാവ് കൈരളി ന്യൂസിനോട് പറഞ്ഞു. വിവാഹ ആലോചനയുമായി വീട്ടിലെത്തിയ സംഘം വീടും പരിസരവും ക്യാമറയില്‍ പകര്‍ത്തിയത് സിസിടിവി പരിശോധിച്ചപ്പോഴാണ് കണ്ടത്.

സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ തട്ടിപ്പ് സംഘത്തില്‍ ഉണ്ടായത് കൊണ്ടാണ് ഇവര്‍ നല്‍കിയ വ്യാജ വിവരങ്ങള്‍ വിശ്വസിച്ചത് എന്നും ഷംനാ കാസിമിന്റെ മാതാവ് കൈരളി ന്യൂസിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News