പ്രവാസികള്‍ക്കെതിരായ മാധ്യമം പത്രത്തിന്റെ നടപടിയില്‍ ഗള്‍ഫില്‍ വ്യാപക പരാതി; ഗള്‍ഫ് രാജ്യങ്ങളില്‍ തിരിച്ചടിക്കു കാരണമാകും

ഗള്‍ഫ് രാജ്യങ്ങളുടെ ആരോഗ്യ രംഗത്തെ മോശമാക്കി ചിത്രീകരിച്ച മാധ്യമം പത്രത്തിനെതിരെ ഗള്‍ഫില്‍ വ്യാപക പരാതി. ഗള്‍ഫില്‍ കോവിഡ് മൂലം മരിച്ച മലയാളികളുടെ ചിത്രങ്ങള്‍ മുഴുവന്‍ ഉള്‍പ്പെടുത്തിയാണ് മാധ്യമം ഇത്തരത്തില്‍ വാര്‍ത്ത നല്‍കിയത്.

ഗള്‍ഫിലെ കോവിഡ് മരണങ്ങള്‍ തടയുന്നതില്‍ ഭരണകൂടത്തിന്റെ പിടിപ്പു കേട് എന്ന തരത്തിലാണ് മാധ്യമം ദിനപത്രം വാര്‍ത്തയും മരിച്ച മലയാളികളുടെ ചിത്രങ്ങളും പ്രസിദ്ധീകരിച്ചത്. ഒരു ഫുള്‍ പേജ് മുഴുവന്‍ നല്‍കിയ ഈ വാര്‍ത്ത പക്ഷെ കേരളത്തില്‍ നിന്ന് പ്രസിദ്ധീകരിച്ച മാധ്യമം ദിന പത്രങ്ങളില്‍ മാത്രമാണ് നല്‍കിയത്.

ഗള്‍ഫ് നാടുകളിലെ ഒരു മാധ്യമം പത്രത്തിലും ഇത് നല്‍കിയില്ല. കേരള സര്‍ക്കാരിനെ എങ്ങനെയെങ്കിലും കുറ്റപ്പെടുത്താനാണ് മാധ്യമം പത്രം ഉദ്ദേശിച്ചത്. എന്നാല്‍ ഗള്‍ഫിലെ ആരോഗ്യ സംവിധാനങ്ങളെ ചോദ്യം ചെയ്യുന്നതാണ് ഇതെന്ന് പ്രവാസ ലോകത്തുള്ളവര്‍ അഭിപ്രായപ്പെട്ടു. ലോക കേരള സഭാംഗങ്ങള്‍ ആയ ആര്‍ പി മുരളി, എന്‍ കെ കുഞ്ഞഹമ്മദ് തുടങ്ങി സാമൂഹിക സാംസ്‌കാരിക നിരവധി പേര്‍ ഈ വാര്‍ത്തകള്‍ക്കെതിരെ രംഗത്ത് വന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News