രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 16000 കടന്നു; രോഗബാധിതര്‍ 4.71 ലക്ഷം കടന്നു

രാജ്യത്ത്‌ ആദ്യമായി പ്രതിദിന കോവിഡ്‌ ബാധിതരുടെ എണ്ണം 16000 കടന്നു. ബുധനാഴ്‌ച 16725 പുതിയരോഗബാധ റിപ്പോർട്ട്‌ ചെയ്‌തു. ഡൽഹിയിൽ ആകെ രോഗികൾ 70,000 കടന്നു.

ബംഗാളിൽ പതിനയ്യായിരത്തിലേറെയായി. പതിനായിരത്തിൽ കൂടുതൽ രോഗികളുള്ള സംസ്ഥാനങ്ങളുടെ പട്ടികയിലേക്ക്‌ ആന്ധ്ര, കർണാടക, തെലങ്കാന സംസ്ഥാനങ്ങളുമെത്തി. ഇതോടെ ഈ പട്ടികയിൽ‌ 12 സംസ്ഥാനമായി.

രാജ്യത്ത്‌ ആകെ കോവിഡ്‌ ബാധിതർ 4.71 ലക്ഷം പിന്നിട്ടു. മരണം 15,000ത്തോടടുത്തു. 24 മണിക്കൂറിൽ 15,968 പുതിയ രോഗികളും 465 മരണവും റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രോഗമുക്തി നിരക്ക്‌ 56.71 ശതമാനമായി ഉയർന്നു. 2,58,684 പേർ രോഗമുക്തരായി. 24 മണിക്കൂറിനിടെ രണ്ടുലക്ഷത്തിലേറെ സാമ്പിൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു.

● ഐടിബിപിയിലെ നാലു ജവാൻമാർക്കുകൂടി രോഗം.

● ഛത്തീസ്ഗഢിൽ 15 ബിഎസ്എഫുകാർക്കുകൂടി കോവിഡ്. സംസ്ഥാനത്ത്‌ കോവിഡ്‌ ബാധിച്ച ബിഎസ്എഫുകാർ 26 ആയി.

● മുംബൈയിൽ ഐഎൻഎസ് ശിവാജിയിൽ നിയോഗിക്കപ്പെട്ട 12 നാവികസേനാ ട്രെയിനികൾക്ക്‌ കോവിഡ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here