ഇന്ധന വിലവര്‍ധന; സിപിഐഎം പ്രതിഷേധം ഇന്ന്

പെട്രോൾ, ഡീസൽ വില ദിവസവും വർധിപ്പിച്ച് കേന്ദ്രസർക്കാർ‌ ജനങ്ങളെ കൊള്ളയടിക്കുന്നതിൽ പ്രതിഷേധിച്ച്‌ വ്യാഴാഴ്‌ച കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുമ്പിൽ സിപിഐ എം ധർണ നടത്തും.

ഏരിയ, ലോക്കൽ കേന്ദ്രങ്ങളിൽ പകൽ 10 മുതൽ ഒന്നുവരെ കോവിഡ്‌ പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ചാണ്‌ സമരം.

പ്രത്യേക സാഹചര്യം കണക്കിലെടുത്ത്‌ തിരുവനന്തപുരം ജില്ലയിൽ ഒരു സമരകേന്ദ്രത്തിൽ 10 പേരിൽ കൂടരുത്‌. എല്ലായിടത്തും സാമൂഹ്യ അകലവും സാനിറ്റൈസറും മാസ്കും ഉറപ്പാക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here