കൈരളി ന്യൂസ് ഇംപാക്ട്; കൂരാച്ചുണ്ടിലെ ക്വാറന്റൈൻ ലംഘനം: 10 മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ പൊലിസ് കേസെടുത്തു

പഞ്ചായത്ത് വൈസ്പ്രസിഡന്റും ലീഗ് നേതാവുമായ ഒ.കെ അമ്മത് ഉൾപ്പെടെയുള്ളവർക്ക് എതിരെയാണ് കേസ്.
വിദേശത്ത് നിന്നെത്തിയ പ്രവാസികൾക്ക് സ്വീകരണം നൽകിയ സംഭവത്തിലാണ് കേസ്. ഹെൽത്ത് ഇൻസ്പെക്ടറുടെ പരാതിയിലാണ് കേസ്. ലീഗിന്റെ ക്വാറന്റൈൻ ലംഘനം പുറത്ത് കൊണ്ട് വന്നത് കൈരളി ന്യൂസ്.

കോഴിക്കോട് കൂരാച്ചുണ്ടിൽ കഴിഞ്ഞ ദിവസമാണ് കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് മുസ്ലീംലീഗ് പ്രവർത്തകർ വിദേശത്ത് നിന്നെത്തിയ പ്രവാസികൾക്ക് സ്വീകരണം നൽകിയത്. പ്രവാസികളെ ക്വാറന്റൈൻ കേന്ദ്രങ്ങളിൽ എത്തിക്കുന്നതിന് പകരം പഞ്ചായത്ത് ഓഫീസിന് മുന്നിൽ എത്തിക്കുകയായിരുന്നു.

പ്ലക്കാർഡേന്തിയും ബാനർ ഉയർത്തിയും സ്വീകരിക്കുന്ന ദൃശ്യങ്ങൾ കൈരളി ന്യൂസ് പുറത്ത് വിട്ടിരുന്നു. വാർത്തയുടെ അടിസ്ഥാനത്തിൽ ഡിവൈഎഫ്ഐ യും ഹെൽത്ത് ഇൻസ്പെക്ടറും നൽകിയ പരിതിയിലാണ് കൂരാച്ചുണ്ട് പൊലിസ് കേസെടുത്തത്.

കൂടാതെ പൊലിസ് സ്വമേധയാ ഒരുകേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റും ലീഗ് നേതാവുമായ ഒകെ അമ്മത്, യുത്ത് ലീഗ് പ്രവർത്തകരായ അലി പുതുശേരി, സിറാജ്, ഫവാസ്, നസീർ.

ഷംനാദ്,അഫ്സൽ, ദിൽഷാദ്, ബഷീർ എന്നിവർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. യൂത്ത്ലീഗ് പ്രവർത്തകനായ സർഫാറസ് നെതിരെ പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. പകർച്ച വ്യാധി നിരോധന നിയമം അനുസരിച്ചാണ് മുഴുവൻ പേർക്കെതിരെയും കേസ് എടുത്തിരിക്കുന്നത്.

കോവിഡ് പ്രോട്ടോക്കാൾ ലംഘിച്ച് ജനങ്ങളെ അപകടത്തിലേക്ക് തള്ളിവിടുന്ന മുസ്ലീംലീഗിന്റെ ഇത്തരം പ്രവൃത്തികൾക്കെതിരെ വലിയ ജനരോഷമാണ് ഉയരുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here