ഇന്ത്യ-ചൈന അതിർത്തി തർക്കത്തിലെ പാളിച്ചകൾ മറച്ചു വയ്ക്കാൻ സിപിഐഎം നെതിരെ സംഘ പരിവാറിന്റെ വ്യാജ പ്രചരണം

ഇന്ത്യ -ചൈന അതിർത്തി തർക്കത്തിലെ പാളിച്ചകൾ മറച്ചു വയ്ക്കാൻ സിപിഐഎം നെതിരെ സംഘ പരിവാറിന്റെ വ്യാജ പ്രചരണം.

സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ടും ചൈന അനുകൂല പ്ലക്കാർഡുകളുമായി നിൽക്കുന്ന വ്യാജ ചിത്രം മോർഫ് ചെയ്തു സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു ബിജെപി നേതാക്കൾ.

മോദി സർക്കാരിനെതിരായ സമര ചിത്രമാണ് മോർഫ് ചെയ്തു ചൈന അനുകൂലമെന്ന് രീതിയിൽ മാറ്റം വരുത്തിയിരിക്കുന്നത്.

ഇന്ത്യൻ അതിർത്തിയിൽ ചൈനീസ് സൈന്യം കടന്നു കയറിയത് കേന്ദ്ര സർക്കാരിന്റെ വീഴ്ചയാണ് എന്ന് വ്യക്തമായതിന് പിന്നാലെയാണ് സംഘ പരിവാർ കേന്ദ്രങ്ങൾ സിപിഐഎം നെതിരെ വ്യാജ പ്രചാരണം ആരംഭിച്ചത്.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ അനന്തരവൻ സഞ്ജയ്‌ ഫഡ്‌നാവിസ് സോഷ്യൽ മീഡിയയിൽ പങ്ക് വച്ച ചിത്രം ഇതാണ്. ചൈന അനുകൂല മുദ്രാവാക്യം എഴുതിയ പ്ലക്കാർഡുകളുമായി സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ടും. ചിത്രം ഒന്ന് കൂടെ പരിശോധിക്കാം. ഒറ്റ നോട്ടത്തിൽ മോർഫ് ചെയ്തിട്ടുണ്ട് എന്ന് വ്യക്തം.

മോദി സർക്കാരിന്റെ ഒന്നാം വാർഷിക സമയത്തു കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്ക് എതിരെ സിപിഐഎം നടത്തിയ സമരത്തിന്റെ ചിത്രമാണ്. അതിൽ മാറ്റം വരുത്തി പ്ലക്കാര്ഡുകളിൽ ചൈന അനുകൂല മുദ്രാവാക്യം എഴുതി ചേർത്തിരിക്കുന്നു. സോഷ്യൽ മീഡിയയിൽ സംഘ പരിവാർ കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്ന മറ്റൊരു ചിത്രം പരിശോധിക്കാം.

ചൈനീസ് പ്രസിഡന്റ്‌ ഷീ ജിങ്പിംഗനെ മൈ ബോസ് എന്ന് വിശേഷിപ്പിക്കുന്ന യെച്ചൂരിയുടെ ട്വീറ്റ്. ഷീ ജിങ്പിംഗനെ യെച്ചുരി ഹസ്ത ദാനം ചെയുന്ന ചിത്രം ഉൾപ്പെടുത്തിയാണ് ട്വീറ്റ്. ബിജെപി കേരള ജനറൽ സെക്രട്ടറി എം. ടി. രമേശ്‌ ഉൾപ്പെടെയുള്ളവർ ചിത്രം പങ്ക് വയ്ക്കുന്നുണ്ട്.

ട്വീറ്റ്ർ തന്നെ പൂർണമായും വ്യാജമായി സൃഷ്ട്ടിചിരിക്കുന്നു. 2015 ഒക്ടോബർ 20നാണ് സംഘ പരിവാർ പ്രചരിപ്പിക്കുന്ന ട്വീറ്റിലെ തിയതി.

അന്ന് യെച്ചൂരി ട്വീറ്റർ ആരംഭിച്ചിട്ടില്ല. 2015 ഒക്ടോബർ 29 നാണ് ആദ്യമായി ട്വീറ്റർ പേജ് യെച്ചുരി ആരംഭിക്കുന്നത്. ഇത്തരം നുണ പ്രചാരണങ്ങളിലൂടെ വീഴ്ച മറച്ചു വയ്ക്കാൻ ആണ് സംഘ പരിവാർ ശ്രമം.

പ്രധാന മന്ത്രിയുമായുള്ള സർവകക്ഷി യോഗത്തിൽ സിപിഐഎം ചൈനയെ അപലഭിച്ചില്ലെന്ന വ്യാജ പ്രചാരണവും നേരത്തെ ബിജെപി കേന്ദ്രങ്ങൾ നടത്തിയിരുന്നു.

നുണകൾ കൈയോടെ പിടികൂടിയിട്ടും നടപടി എടുക്കാത്തത് എന്താണ് എന്ന് സിപിഐഎം ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News