ഉപേക്ഷിച്ചു പോയ ഭാര്യയുടെ സുഹൃത്തിനെ കൊല്ലാൻ ഭർത്താവിന്റെ വക ക്വട്ടേഷൻ; എട്ടംഗ സംഘം പിടിയില്‍

തന്നെ ഉപേക്ഷിച്ചു പോയ ഭാര്യയുടെ സുഹൃത്തിനെ കൊല്ലാൻ ഭർത്താവിന്റെ വക ക്വട്ടേഷൻ.8 അംഗ ക്വട്ടേഷൻ സംഘം പോലീസ് പിടിയിൽ. 1 ലക്ഷം രൂപക്കാണ് ക്വട്ടേഷൻ നൽകിയതെന്ന് പ്രതികൾ. ക്വട്ടേഷൻ സംഘത്തിന്റെ വെട്ടേറ്റ യുവാവിന് ഗുരുതര പരിക്ക്.

തഴവ മൈനാഗപ്പള്ളി സ്വദേശികളായ ഉണ്ണി, കണ്ണൻ, വിഷ്ണു, ഷാൻ, ഹരികൃഷ്ണൻ, അനന്തു, അനുരാജ് എന്നിവരെയാണ് ഓച്ചിറ പേീലീസ് പിടികൂടിയത്. സംഘത്തിലെ അച്ചു എന്ന അനന്തു ഒളിവിലാണ്. പ്രവാസിയായ ഓച്ചിറ സ്വദേശി മണികുട്ടൻ നൽകിയ ക്വട്ടേഷനിൽ കരുനാഗപ്പള്ളി സ്വദേശി രാജേഷിന് കൈക്കും കാലിനുമാണ് വെട്ടേറ്റത്.

കഴിഞ്ഞ വർഷം ജൂൺ14 നും 19നും ആക്രമണം നടന്നു ഇക്കഴിഞ്ഞ 19താം തീയതിയാണ് ഒടുവിലത്തെ ക്വട്ടേഷൻ ആക്രണണം ഈ കേസിലാണ് പ്രതികൾ പിടിയിലായത്.

ഭാര്യ മണികുട്ടനെയും രണ്ട് മക്കളേയും ഉപേക്ഷിച്ച് രാജേഷിനൊപ്പം പോയതിന്റെ പകയാണ് ക്വട്ടേഷനിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു

ഒരു വർഷത്തിനിടെ 4 തവണ രാജേഷിന്റെ വീടിന് നേരെ ആക്രമണം ഉണ്ടായി രണ്ടു തവണ മണികുട്ടൻ ആക്രമിച്ചിരുന്നു.വിദേശത്തുള്ള മണികുട്ടനുൾപ്പടെ 10 പേർക്കെതിരെ കൊലപാതക ശ്രമത്തിനു പോലീസ് കേസെടുത്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here