പ്രവാസികള്‍ക്കെതിരായ വാര്‍ത്തയില്‍ മാധ്യമത്തിന്റെ ഇരട്ടത്താപ്പ്; 24 മണിക്കൂറിനിടെ മലക്കം മറിച്ചില്‍

കൊവിഡ് ബാധിച്ച് വിദേശത്ത് മരണപ്പെട്ട പ്രവാസികളുടെ ഫോട്ടോ ഉള്‍പ്പെടുത്തി മാധ്യമം ദിനപത്രം കേരള എഡിഷനില്‍ മാത്രം ഇന്നലെ നല്‍കിയ വാര്‍ത്തയ്ക്ക് പിന്നാലെ മുഖ മിനുക്കല്‍ വാര്‍ത്തയുമായി മാധ്യമം ദിനപത്രം.

പ്രവാസി മലയാളികള്‍ക്കിടയില്‍ ഭീതി പരത്തുന്ന തരത്തില്‍ ഇന്നലെ നല്‍കിയ വാര്‍ത്തയ്‌ക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് വിദേശത്തും സ്വദേശത്തും ഉയര്‍ന്നത്.

ഇതിന് പിന്നാലെയാണ് ഓരോ രാജ്യത്തെയും ചികിത്സാ സംവിധാനങ്ങളെയും പ്രത്യേകം പരാമര്‍ശിച്ച് ഇന്ന് റിപ്പോര്‍ട്ട് പ്രത്യക്ഷപ്പെട്ടത്.

ഗള്‍ഫ് രാജ്യങ്ങളിലെ ചികിത്സാ സംവിധാനത്തെ ഇകഴ്ത്തിക്കാണിക്കുന്ന തരത്തിലായിരുന്നു ഇന്നലെ നല്‍കിയ വാര്‍ത്ത.

എന്നാല്‍ ഈ വാര്‍ത്തയ്‌ക്കെതിരെ ഉയര്‍ന്ന വിമര്‍ശിക്കാന്‍ എന്ന നിലയില്‍ ഓരോ ഗള്‍ഫ് രാജ്യങ്ങളിലെയും കൊവിഡ് പ്രതിരോധ വാര്‍ത്തകള്‍ പ്രത്യേകം റിപ്പോര്‍ട്ട് ചെയ്താണ് മാധ്യമത്തിന്റെ പരസ്യമായ ഇരട്ടത്താപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News