അഭിമന്യൂ വധക്കേസ്; മുഖ്യ പ്രതി സഹലുമായി പൊലീസ് മഹാരാജാസ് കോളേജില്‍ തെളിവെടുപ്പ് നടത്തി

അഭിമന്യൂ വധക്കേസിൽ മുഖ്യ പ്രതി സഹലുമായി പോലീസ് തെളിവെടുപ്പ് നടത്തി. അഭിമന്യു കത്തേറ്റ് വീണ മഹാരാജാസ് കോളേജിലായിരുന്നു തെളിവെടുപ്പ്. അഭിമന്യുവിനെ കുത്തി വീഴ്ത്തിയ പ്രതിയാണ് സഹൽ.

കേസിലെ പത്താം പ്രതിയും പോപ്പുലർ ഫ്രണ്ട് പ്രവർത്തകനുമായ സഹലിനെ കഴിഞ്ഞ ദിവസം നെട്ടൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.ഇതിന്‍റെ തുടര്‍ച്ചയായാണ് സഹലിനെ മഹാരാജാസ് കോളേജിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
രണ്ട് വര്‍ഷം മുന്‍പ് ജൂലൈ രണ്ടിന് പുലര്‍ച്ചെ കോളേജിന്‍റെ പിറകുവശത്തെ ഗേറ്റിനു സമീപം അഭിമന്യുവിനെ കുത്തി വീ‍ഴ്ത്തിയ സ്ഥലവും ആക്രമിച്ച രീതിയും പ്രതി പോലീസിനോട് വിവരിച്ചു.

സംഭവത്തിനു ശേഷം പോപ്പുലര്‍ ഫ്രണ്ടിന്‍റെ സഹായത്തോടെ ഒളിവില്‍ ക‍ഴിഞ്ഞിരുന്ന ഇയാള്‍ ക‍ഴിഞ്ഞയാ‍ഴ്ച്ച എറണാകുളം മജിസ്ട്രേറ്റ് കോടതിയില്‍ കീ‍ഴടങ്ങുകയായിരുന്നു.തുടര്‍ന്ന് റിമാന്‍റിലായിരുന്ന പ്രതിയെ കോവിഡ് പരിശോധനക്ക് വിധേയമാക്കി.

ഫലം നെഗറ്റീവായതോടെ ഇയാളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അന്വേഷണ സംഘം അപേക്ഷ നല്‍കുകയും 8 ദിവസത്തേക്ക് കസ്റ്റഡിയില്‍ ലഭിക്കുകയുമായിരുന്നു.

നെട്ടൂരിലെ ഇയാളുടെ താമസ സ്ഥലത്തും മഹാരാജാസ് കോളേജിലും തെളുവെടുപ്പ് പൂര്‍ത്തിയാക്കിയ പോലീസ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്ന കർണ്ണാടകയിലെത്തിച്ച് തെളിവെടുക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.കൂടാതെ അഭിമന്യുവിനെ കുത്താൻ ഉപയോഗിച്ച ആയുധവും കണ്ടെടുക്കേണ്ടതുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here