മാനസികാസ്വാസ്ഥ്യമുള്ള അമ്മ 7 വയസ്സുകാരനെ കുത്തിക്കൊന്നു

പാലക്കാട് മണ്ണാർക്കാട് 7 വയസ്സുകാരനെ അമ്മ കുത്തിക്കൊന്നു. മാനസികാസ്വാസ്ഥ്യമുള്ള ഭീമനാട് സ്വദേശിയായ 36 വയസ്സുകാരിയാണ് മകൻ മുഹമ്മദ് ഇർഫാനെ കൊലപ്പെടുത്തിയത്.

പുലർച്ചെയാണ് രണ്ടാം ക്ലാസുകാരനായ മകനെ അമ്മ കുത്തിക്കൊലപ്പെടുത്തിയത്. കത്തി കൊണ്ട് കഴുത്തിൽ കുത്തുകയായിരുന്നു. 9 മാസം പ്രായമുള്ള കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ അയൽ വാസികളാണ് കുട്ടി കൊല്ലപ്പെട്ടതായി കണ്ടത്.

കുട്ടിയെ ഇവർ വീടിന് പുറത്തേക്ക് വലിച്ചെറിഞ്ഞിരുന്നു. വീഴ്ചയിൽ കുട്ടിയുടെ തലയ്ക്ക് ചെറിയ പരുക്കേറ്റു. മാനസിക രോഗമുള്ള യുവതി അഞ്ച് വർഷമായി പെരിന്തൽ മണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

ഭീമനാട് ജിയുപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ഇർഫാൻ. അമ്മയും രണ്ട് മക്കളും മാത്രമായിരുന്നു വീട്ടിൽ താമസം. കുട്ടിയുടെ പിതാവ് ആലുവയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്.

ഷൊർണ്ണൂർ ഡിവൈഎസ്പിയുടെ നേതൃത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here