സിബിഎസ്ഇ 10,12 ക്ലാസ്സുകളിലെ പരീക്ഷകള്‍ റദ്ദാക്കി കേന്ദ്രം

സിബിഎസ്ഇ പരീക്ഷ റദ്ദാക്കി കേന്ദ്രം. സിബിഎസ്ഇ 10,12 ക്ലാസ്സുകളിലെ പരീക്ഷകളാണ് റദ്ദാക്കിയത്. കൊവിഡ് മൂലം മാറ്റിവച്ച പരീക്ഷകളാണ് റദ്ദാക്കിയത്. കേന്ദ്രം തന്നെയാണ് ഇക്കാര്യം സുപ്രിംകോടതിയെ അറിയിച്ചത്. പത്താം ക്ലാസ്സ് പരീക്ഷ പൂര്‍ണ്ണമായും ഉപേക്ഷിക്കുകയും ചെയ്തു.

മാറ്റിവച്ച പരീക്ഷകള്‍ ജൂലൈ 1 മുതല്‍ 15 പരീക്ഷകള്‍ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. കോവിഡ് നിയന്ത്രണവിധേയമല്ലാത്തതിനാലാണ് നടപടിയെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്.

അവസാന മൂന്ന് പരീക്ഷകളുടെ മാര്‍ക്ക് കണക്കാക്കിയാകും റദ്ദാക്കിയ വിഷയത്തിന്‍റെ മാര്‍ക്ക് കണക്കാക്കുക. ഇതനുസരിച്ചാകും ഫലപ്രഖ്യാപനം ഉണ്ടാകുകയെന്നും മാര്‍ക്കില്‍ ആക്ഷേപം ഉണ്ടെങ്കില്‍ പ്രത്യേക പരീക്ഷ നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News