നേരിട്ടെത്തിയാലേ ടിക്കറ്റ് നല്‍കൂ!; പ്രവാസി മലയാളികളെ ദ്രോഹിച്ച് ഒമാനിലെ എയര്‍ ഇന്ത്യ

പ്രവാസി മലയാളികളെ ദ്രോഹിച്ച് ഒമാനിലെ എയര്‍ ഇന്ത്യ അധികൃതര്‍. വന്ദേ ഭാരത് മിഷനില്‍ നാട്ടിലേക്ക് മടങ്ങേണ്ടവര്‍ക്ക് ഓണ്‍ലൈനില്‍ ടിക്കറ്റ് നല്‍കാതെ നേരിട്ട് ഓഫീസുകളില്‍ വരാന്‍ എയര്‍ ഇന്ത്യ അധികൃതരുടെ നിര്‍ദേശം. ഒമാനിലെ വിദൂര പ്രദേശങ്ങളില്‍ കഴിയുന്നവര്‍ക്ക് മസ്കത്തിലെ ഓഫീസില്‍ എത്താന്‍ പ്രയാസം.

ഇത് മുതലാക്കി ചില സംഘടനകള്‍ ടിക്കറ്റ് കൈവശപ്പെടുത്തുന്നുവെന്നും പരാതി. നൂറു കണക്കിന് ആളുകള്‍ ഓഫീസിലേക്ക് വിളിച്ചു വരുത്തുന്നത് കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനത്തിനും ഇടയാക്കുന്നു.

ഓഫീസില്‍ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നില്ല. പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണമെന്ന് ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here