സായിശ്വേത ടീച്ചർക്കൊരു പിൻമുറക്കാരി; അപ്പുവിന്റെയും പപ്പുവിന്റെയും കഥ പറഞ്ഞ് കുട്ടി ടീച്ചർ

ഓൺലൈൻ ക്ലാസെടുത്ത് എല്ലാവരുടേയും കയ്യടിനേടിയ സായിശ്വേത ടീച്ചർക്കൊരു പിൻമുറക്കാരി.അപ്പുവിന്റെയും പപ്പുവിന്റെയും കഥപറഞ്ഞ് കണക്ക് പഠിപ്പിച്ച രണ്ടാം ക്ലാസുകാരി തീർഥയാണ് പുതിയ കുട്ടി ടീച്ചർ. തീർത്ഥയുടെ അപ്പുവും പപ്പുവും കഥ സാമൂഹ്യ മാധ്യമങ്ങളിലും വൈറലായി. കൊല്ലം നിലമേൽ ഗവ.യുപി സ്കൂളിലെ വിദ്യാർഥിയാണ് തീർഥ.

സമയം രാവിലെ പത്ത് കൊല്ലം നിലമേൽ ഗവ.യുപി സ്കൂളിലെ ഓൺലൈൻ ക്ലാസ് ആരംഭിച്ചു. കുട്ടികൾ കണ്ണും നട്ടിരുന്നു. ടിവി സ്ക്രീനിൽ രണ്ടാം ക്ലാസിലെ തീർത്ഥ ഗണിതത്തെ ആസ്പദമാക്കിയുള്ള പാഠം കഥയിലൂടെ മനോഹരമായി വിവരിക്കുന്നത് കണ്ട് കുട്ടികളും മറ്റ് രക്ഷകർത്താക്കളും ശരിക്കും സർപ്രൈസ്ഡായി.

വീഡിയോ ആവേശപൂർവം പൊതുസമൂഹവും സാമൂഹ്യമാധ്യമങളും ഏറ്റെടുത്തതോടെ തീർത്ഥയുടെ ക്ലാസ് വൈറലായി. മുതിർന്ന അധ്യാപകർ പോലും ഓൺലൈൻ ക്ലാസിന്ക്യാമറയ്ക്ക് മുന്നിൽ പതറുമ്പോൾ തീർഥ കൂളായി ക്ലാസെടുത്ത് മികവിൽ സായി സ്വേതക്കൊപ്പം എത്തി.

വിക്ടേഴ്സ് ചാനലിലെ റോഷ്നി ടീച്ചറും സ്കൂളിലെ ടീച്ചർമാരും അഭിനന്ദനവുമായി എത്തിയിരുന്നു.പുലിയൂർക്കോണം എലിക്കുന്നാംമുകൾ തീർഥത്തിൽ ബിനുവിന്റെയും ആരതിയുടെയും മകളാണ് തീർത്ഥ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News