
വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരില്‍ പുതുതായി രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് കണ്ണൂർ ജില്ലയിലെ ആറ് തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.
മട്ടന്നൂര്‍- 28, മുണ്ടേരി- 11, കുറുമാത്തൂര്‍- 10, കരിവെള്ളൂര്‍ പെരളം- നാല്, ചെറുകുന്ന്- ഒന്ന്, പെരിങ്ങോം വയക്കര- ഏഴ് വാര്‍ഡുകളാണ് പുതുതായി കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയത്.
നേരത്തേ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടിരുന്ന ഇരിട്ടി-9, കോട്ടയം മലബാര്‍-നാല്, മാങ്ങാട്ടിടം-നാല്, മാട്ടൂല്‍-14, പയ്യന്നൂര്‍-44, ഉദയഗിരി-രണ്ട്, തലശ്ശേരി-14, കടന്നപ്പള്ളി പാണപ്പുഴ-മൂന്ന്, കാങ്കോല്‍ ആലപ്പടമ്പ- ആറ് എന്നീ വാര്‍ഡുകളെ പട്ടികയില്‍ നിന്ന് ഒഴിവാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here