മടങ്ങിവരുന്ന പ്രവാസികള്‍ക്ക് ഭക്ഷണമൊരുക്കി മലപ്പുറം മഅദിന്‍ അക്കാദമി

മടങ്ങിവരുന്ന പ്രവാസികള്‍ക്ക് ഭക്ഷണമൊരുക്കി മലപ്പുറം മഅദിന്‍ അക്കാദമി. കോഴിക്കോട്, കണ്ണൂര്‍ എയര്‍പോര്‍ട്ടുകള്‍ വഴി നാട്ടില്‍ തിരിച്ചെത്തുന്നവർക്കാണ് ഭക്ഷണമെത്തിച്ചു നൽകുന്നത്. മഅദിന്‍ ചെയര്‍മാന്‍ ഖലീല്‍ തങ്ങൾ കാലിക്കറ്റ് എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ. ശ്രീനിവാസ റാവുവിന് കിറ്റുകള്‍ കൈമാറി.

കോഴിക്കോട്, കണ്ണൂര്‍ എയര്‍പോര്‍ട്ടുകളില്‍ ഏഴായിരം ഭക്ഷണക്കിറ്റുകളാണ് മഅദിന്‍ അക്കാദമി വിതരണം ചെയ്തത്. മഅദിന്‍, എസ്.വൈ.എസ് സാന്ത്വനം വളണ്ടിയര്‍മാര്‍ ഭക്ഷണമൊരുക്കുന്നതിന് നേതൃത്വം നല്‍കി. മഅദിന്‍ ഒമാന്‍ കമ്മിറ്റിയുടെ സഹകരണത്തോടെയാണ് പദ്ധതി. മഅദിന്‍ അക്കാദമിയുടെ പ്രവർത്തനങ്ങളെ ഭക്ഷണക്കിറ്റ് ഏറ്റുവാങ്ങിയ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ശ്രീനിവാസ റാവു അഭിനന്ദിച്ചു.

കരിപ്പൂര്‍ എയര്‍പോര്‍ട്ടിലേക്കാവശ്യമായ അവശ്യ സാധനങ്ങള്‍ നല്‍കുമെന്നും മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അറിയിച്ചു. സയ്യിദ് മുഹമ്മദ് ഖാസിം, പി. ഇബ്‌റാഹീം ബാഖവി തുടങ്ങിയവർ പങ്കെടുത്തു.

ലോക്ക്ഡൗണ്‍ കാലത്ത് മലപ്പുറത്തെ പോലീസുകാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍, കെ.എസ്.ഇ.ബി തുടങ്ങി അവശ്യ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ക്ക് ഭക്ഷണവും പാനീയങ്ങളും ഓഫീസുകളില്‍ എത്തിച്ചു നല്‍കി മാതൃകയായിരുന്നു മഅദിന്‍ അക്കാദമി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News