ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്കെതിരെ നടത്തുന്നത് മാരക അതിർത്തി സംഘർഷങ്ങൾ; ചൈനയ്ക്കെതിരെ അമേരിക്ക

ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്കെതിരെ ചൈന നടത്തുന്നത് മാരക അതിർത്തി സംഘർഷങ്ങളെന്ന് അമേരിക്ക. ബ്രസൽസ് ഫോറത്തിലാണ് യു എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ പ്രതികരണം.

ചൈനയുടേത് പ്രകോപനപരമായ സൈനിക നടപടികളാണെന്നും ഇത്‌ നേരിടാൻ വേണ്ട ഉചിതമായ കാര്യങ്ങൾ അമേരിക്ക ചെയ്യുമെന്നും പോംപിയോ മുന്നറിയിപ്പ് നല്‍കി. ചൈനയിൽ നിന്ന് ഇന്ത്യാ, വിയറ്റ്നാം, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങൾ ഭീഷണി നേരിടുന്നുവെന്നും പോംപിയോ പറഞ്ഞു.

ചൈനയുടെ ഭീഷണി നേരിടാൻ സാധിക്കും വിധം ആഗോള സൈനിക വിന്യാസം പര്യാപത്മമാണോ എന്ന് പരിശോധിച്ച് വരികയാണെന്നും പോംപിയോ പറഞ്ഞു. ഇതാദ്യമായാണ് ഇന്ത്യ ചൈന സംഘർഷത്തിന് ശേഷം അമേരിക്ക ഇത്ര ശക്തമായ ഭാഷയിൽ പ്രതികരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News