രാജ്യത്ത്‌ ഒരു ദിവസം രോഗികള്‍ 17000; 15000 കടന്ന്‌ മരണം

രാജ്യത്ത്‌ ഒരുദിവസം രോഗികളുടെ എണ്ണം 17000 കടന്നു. ബുധനാഴ്‌ച പുതിയ രോഗികളുടെ എണ്ണം 17000 ത്തോട്‌ അടുത്തിരുന്നു. മഹാരാഷ്ട്രയിൽ വ്യാഴാഴ്‌ച മാത്രം അയ്യായിരത്തിനടുത്ത്‌ പുതിയ രോഗം റിപ്പോർട്ടുചെയ്‌തു. ഡൽഹി, യുപി, തെലങ്കാന, ആന്ധ്ര, ഹരിയാന, ഗുജറാത്ത്, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലും സ്ഥിതി രൂക്ഷമായി.

ആകെ മരണം 15000 കടന്നു. ആകെ രോഗബാധിതർ 4.90 ലക്ഷത്തിലേറെയായി. വെള്ളിയാഴ്‌ച രോഗികൾ അഞ്ചുലക്ഷം കടക്കും. 24 മണിക്കൂറിൽ 16922 പുതിയ രോഗികളും 418 മരണവും സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

സർക്കാർ കണക്കിൽ 24 മണിക്കൂറിൽ ഇത്രയധികം രോഗികൾ ആദ്യമാണ്‌. രോഗമുക്തി നിരക്ക് 57.43 ശതമാനമായി ഉയർന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News