അതിർത്തിയിൽ അടിസ്ഥാന സൗകര്യ വികസനം വേഗത്തിലാക്കി ഇന്ത്യ

അതിർത്തിയിൽ അടിസ്ഥാന സൗകര്യ വികസനം വേഗത്തിലാക്കി ഇന്ത്യ. കൂടുതൽ റോഡുകളുടെ നിർമാണം വേഗത്തിൽ പൂർത്തിയാക്കും.

42 ഇന്തോ- ചൈന ബോർഡർ റോഡുകൾ 2022ന് മുൻപ് പൂർത്തിയാക്കാനും തീരുമാനമായി.

ലഡാക്കിലെ റോഡ് നിർമാണം വേഗത്തിലാണ് മുന്നോട്ട് പോകുന്നത് അതേസമയം മറ്റിടങ്ങളിലെ നിർമാണം മെല്ലെപോക്കാണ്. അതിർത്തിയിൽ 72 റോഡുകൾ ആണ് തന്ത്രപ്രധാനമായി കണ്ടെത്തിയിരിക്കുന്നത്. ഇതിൽ 28 എണ്ണം ഉപയോഗക്ഷമമായിട്ടുണ്ട്.

33 എണ്ണത്തിന്റെ നിർമാണം ആരംഭിച്ചു. ബാക്കിയുള്ളവ പ്രാരംഭ ദശയിലാണ്.

അതേസമയം അതിർത്തിയിലെ 65 കേന്ദ്രങ്ങളിൽ നിരീക്ഷണം ശക്തമാക്കാൻ സൈന്യത്തിന് കരസേനാ മേധാവി നിർദേശം നല്‍കിയിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here