ബസ് നിരക്ക് കൂട്ടാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻറെ ശുപാർശ; വര്‍ധനവ് കൊവിഡ് കാലത്തേക്ക് മാത്രം

കൊവിഡ് കാലത്തെക്ക് ബസ് നിരക്ക് കൂട്ടാൻ ശുപാർശ. ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ ഇടക്കാല റിപ്പോർട്ട് ഗതാഗതവകുപ്പിന് സമർപ്പിച്ചു. മിനിമം നിരക്ക് 10 രൂപയാക്കുക, വിദ്യാർത്ഥികളുടെ നിരക്ക് 50 ശതമാനം കൂട്ടുക എന്നിവയാണ് പ്രധാന ശുപാർശ. റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറും. മന്ത്രിസഭാ യോഗത്തിലാകും അന്തിമ തീരുമാനമാനമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ വ്യക്തമാക്കി.

നിലവിൽ അഞ്ചു കിലോമീറ്ററിന് മിനിമം ചാർജ് എട്ടു രൂപയായിരുന്നത് പത്തു രൂപയാക്കണമെന്നാണ് കമ്മീഷന്‍റെ പ്രധാന ശുപാർശ. തുടർന്നുള്ള ഓരോ രണ്ടര കിലോമീറ്ററിനും രണ്ടു രൂപ വീതം വർദ്ധിപ്പിക്കാം. കൂടാതെ വിദ്യാർത്ഥികളുടെ നിരക്ക് 50 ശതമാനം കൂട്ടുക എന്നതും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു .

മിനിമം ചാർജ്ജ് 8 രൂപയായി തുടരുകയാണെങ്കിൽ ദുരം കുറയ്ക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു. നഷ്ടം കാരണം ഭൂരിഭാഗം സ്വകാര്യ ബസുകളും ഇപ്പോൾ സർവീസ് നടത്തുന്നില്ല. ഇത് കൂടി കണക്കിലെടുത്താണ് കമ്മീഷൻ റിപ്പോർട്ട്.

എന്നാൽ ഇടക്കാല റിപ്പോർട്ട് കൊവിഡ് കാലത്തെക്ക് വേണ്ടി മാത്രമുള്ളതാണെന്നും. ദീർഘകാലത്തെക്ക് നിരക്ക് വർദ്ധിപ്പിക്കാനുള്ള റിപ്പോർട്ട് വരുമ്പോൾ വിദ്യാർത്ഥി സംഘടനകളോട് ഉൾപ്പെടെ ചർച്ച ചെയ്തെ തീരുമാനമെടുക്കുവെന്നും ഗതാഗതമന്ത്ര എ.കെ ശശീന്ദ്രൻ വ്യക്തമാക്കി.

മിനിമം നിരക്ക് 12 രൂപയാക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും രാമചന്ദ്രൻ കമ്മീഷന്‍ റിപ്പോർട്ടിലെ ശുപാർശകളെ സ്വകാര്യ ബസ്സുടകൾ സ്വാഗതം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News