രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം അ‌ഞ്ച് ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 17,296 പുതിയ കേസുകള്‍

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം അ‌ഞ്ച് ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,296 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുള്ള എറ്റവും ഉയർന്ന പ്രതിദിന വർധനവാണ് ഇത്.

ഇതോടെ ഔദ്യോഗിക കണക്കനുസരിച്ച് രോഗബാധിതരുടെ എണ്ണം 4,90,401 ആയി. 1,89,463 പേരാണ് നിലവില്‍ ചികിത്സയില്‍ ക‍ഴിയുന്നത്. 85,636 പേർ ഇത് വരെ രോഗമുക്തി നേടി.

407 പേർ കൂടി കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇത് വരെ 15,301 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചതെന്നാണ് ഔദ്യോഗിക കണക്ക്. മഹാരാഷ്ട്രയിലും ഗുജറാത്തിലും ദില്ലിയിലും രോഗികളുടെ എണ്ണം എറ്റവും കൂടുതൽ. തമിഴ്‌നാട്ടിൽ കോവിഡ് ബാധിതരുടെ എണ്ണം 70,000 കടന്നു. ഉത്തർപ്രദേശിൽ കോവിഡ് രോഗികളുടെ എണ്ണം 20193 ആയി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News