ദില്ലിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പച്ചക്കള്ളം പറഞ്ഞ് വി മുരളീധരന്‍; കേന്ദ്രത്തിന്‍റെ കത്ത് കേരളത്തിനുള്ള വിമര്‍ശനമെന്നും വിചിത്ര വാദം

സംസ്ഥാനത്തിന്‍റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഇക‍ഴ്ത്തിക്കാണിക്കാനുള്ള ശ്രമവുമായി വീണ്ടും വി മുരളീധരന്‍ രംഗത്ത്.

കേരളത്തില്‍ കൊവിഡ് ബാധിച്ച് ജനങ്ങല്‍ മരിക്കുന്നത് വര്‍ധിച്ച് വരുന്നുവെന്നും. ചക്ക വീണ് പരുക്കേറ്റ് ആശുപത്രിയില്‍ പോയയാള്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് മരിച്ചുവെന്ന പച്ചക്കള്ളമാണ് വി മുരളീധരന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞത്.

കേന്ദ്രം കേരളത്തിന് അയച്ച കത്ത് സംസ്ഥാനത്തിനുള്ള പ്രശംസയല്ലെന്നും സര്‍ക്കാറിനെതിരായ വിമര്‍ശനമാണെന്നും വി മുരളീധരന്‍ പറയുന്നു.

കൊവിഡ് രോഗവ്യാപനം തടയുന്നതില്‍ സംസ്ഥാനം സ്വീകരിച്ച പ്രായോഗിക നടപടി അഭിനന്ദാര്‍ഹമാണെന്നാണ് കേന്ദ്രം കേരളത്തിനയച്ച കത്തില്‍ പറയുന്നത് എന്നാല്‍ മുരളീധരന്‍റെ തര്‍ജമയില്‍ അത് കേരളം നേരത്തെ സ്വീകരിച്ചുവന്ന അപ്രായോഗിക നിലപാട് മാറ്റിയത് അഭിനന്ദനാര്‍ഹമാണെന്നാണ് എന്നായി.

താനൊരു കേന്ദ്രമന്ത്രിയാണെന്നും കേന്ദ്രമന്ത്രിസഭയില്‍ നടക്കുന്ന ചിലകാര്യങ്ങളൊക്കെ തനിക്കും അറിയാമെന്നും വി മുരളീധരന്‍ പറയുന്നു.

കേന്ദ്രം അംഗീകരിച്ച കേരളത്തിന്‍റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് അംഗീകരിക്കാന്‍ ക‍ഴിഞ്ഞില്ലെന്ന് മാത്രമല്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News