ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത കേസില്‍ ഒരു പ്രതി കീഴടങ്ങി

നടി ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത കേസിലെ ഒരു പ്രതി കീഴടങ്ങി. എറണാകുളം ജില്ലാ കോടതിയിലാണ് പ്രതി കീഴടങ്ങിയത്. പ്രതിയായ അബ്ദുള്‍ സലാമാണ് കീഴടങ്ങിയത്.

വിവാഹാലോചനയ്ക്കാണ് കുടുംബത്തെ സമീപിച്ചതെന്നും സാമൂഹിക പശ്ചാത്തലം ഇഷ്ടപ്പെടാത്തതിനാല്‍ ഷംന പിന്‍മാറുകയായിരുന്നുവെന്നുമാണ് അബ്ദുള്‍ സലാം പറഞ്ഞു.

അന്‍വറിന് വേണ്ടിയാണ് വിവാഹം ആലോചിച്ചതെന്നും നടി നല്‍കിയിരിക്കുന്നത് കള്ളക്കേസാണെന്നും സ്വര്‍ണ്ണക്കടത്തുമായി ബന്ധമില്ലെന്നും ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഘത്തിനെതിരെ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News