കോവിഡ് ഭേദമായ വ്യക്തിയെ ‘കൊന്ന്’ കേന്ദ്ര മന്ത്രി വി മുരളീധരന്‍

കോവിഡ് രോഗം ഭേദമായിമായ വ്യക്തിയെ ‘കൊന്ന്’ കേന്ദ്ര വിദേശ സഹമന്ത്രി വി മുരളീധരന്‍. ചക്ക വീണ് പരിക്കേറ്റയാള്‍ കോവിഡ് ബാധിച്ച് മരിച്ചുവെന്നാണ് മന്ത്രി ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.

ആദ്യ ഘട്ടത്തില്‍, സംസ്ഥാന സര്‍ക്കാര്‍ കോവിഡ് പരിശോധന വേണ്ടത്ര നടത്തതിനാലാണ് ഇയാള്‍ മരിച്ചതെന്നാണ് മന്ത്രി പറഞ്ഞത്.

മെയ് 19നാണ് കോടോം ബേളൂര്‍ പഞ്ചായത്തിലെ പോര്‍ക്കളം സ്വദേശിയെ ചക്ക തലയില്‍ വീണ് ഗുരുതര പരിക്കുകളോടെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആശുപത്രിയില്‍ നടത്തിയ പരിശോധയയിലാണ് കോവിഡ് ബാധിച്ചതായി കണ്ടെത്തിയത്. ചികിത്സയെ തുടര്‍ന്ന് ആഴ്ചകള്‍ക്ക് മുമ്പ് രോഗം ഭേദമാവുകയും ചെയ്തു.

എന്നാല്‍ ചക്ക വീന്ന് സുഷ്മ്‌ന നാഡിക്ക് സാരമായ പരിക്കുള്ളതിനാല്‍ ഇപ്പോഴും ആശുപത്രി വിട്ടിട്ടില്ല. ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News