കൊച്ചി: പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കുന്ന കൈകോര്‍ത്ത് കൈരളി സംരംഭത്തിലെ രണ്ടാമത്തെ ചാര്‍ട്ടേഡ് വിമാനവും കൊച്ചിയില്‍ പറന്നിറങ്ങി. ദുബായില്‍ നിന്നും 172 പ്രവാസികളുമായാണ് ഇന്‍ഡിഗോ വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്.
ഷാര്‍ജ മാസിന്‍റെയും ഫുജൈറ കൈരളിയുടെയും അലൈന്‍ മലയാളം സമാജത്തിന്‍റെ സഹകരണത്തോടെ ആയിരത്തോളം പ്രവാസികളെയാണ് കൈരളി ടിവി സൗജന്യമായി നാട്ടിലെത്തിക്കുന്നത്.
വെളളിയാഴ്ച വൈകിട്ട് 4.40ന് ഇന്‍ഡിഗോ 6 ഇ 9166 എന്ന ചാര്‍ട്ടേഡ് വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പറന്നിറങ്ങുമ്പോള്‍ പ്രവാസികള്‍ക്ക് ആശ്വാസവും കൈരളി ടിവിക്ക് അഭിമാനകരവുമായ നിമിഷം. പ്രവാസികള്‍ക്കായി കൈകോര്‍ക്കാം കൈരളി പദ്ധതിയുടെ ഭാഗമായാണ് രണ്ടാമത്തെ ചാര്‍ട്ടേഡ് വിമാനം കൊച്ചിയില്‍ പറന്നിറങ്ങിയത്.
ദുബായില്‍ നിന്നും ഇന്ത്യന്‍ സമയം 12.30ന് പുറപ്പെട്ട വിമാനത്തില്‍ കൈക്കുഞ്ഞ് ഉള്‍പ്പെടെ 172 യാത്രക്കാരാണ് ഉണ്ടായിരുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് മൂലം മറുനാട്ടില്‍ ദുരിതം അനുഭവിക്കുന്ന ആയിരത്തോളം പ്രവാസികളെയാണ് കൈരളിയുടെ നേതൃത്വത്തില്‍ സൗജന്യമായി നാട്ടിലെത്തിക്കുന്നത്.
കൈരളിക്കൊപ്പം അലൈന്‍ മലയാളം സമാജവും ഷാര്‍ജ മാസും ഫുജൈറ കൈരളിയും കൈകോര്‍ത്തതോടെ അഭിമാന ദൗത്യം കേരളത്തിന് മാതൃകയായി. ലഭിച്ച അപേക്ഷകളില്‍ നിന്ന് മുന്‍ഗണനാ ക്രമത്തില്‍ അര്‍ഹരായവരെ വരും ദിവസങ്ങളിലും സൗജന്യമായി നാട്ടിലെത്തിക്കും.
കോവിഡിന്‍റെ മറവിലും പ്രവാസികളെ കൊളളയടിക്കാന്‍ വിവിധ, രാഷ്ട്രീയ, സന്നദ്ധ സംഘടനകള്‍ ശ്രമിക്കുമ്പോഴാണ് കൈരളി ടിവിയുടെ നേതൃത്വത്തില്‍ സൗജന്യയാത്ര ഒരുക്കി പ്രവാസ ലോകത്തിന് കൈത്താങ്ങാകുന്നത്.
Get real time update about this post categories directly on your device, subscribe now.