സുരേഷ് ഗോപിയുടെ ‘കാവല്‍ ‘ ടീസര്‍  റിലീസായി

സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി നിഥിന്‍ രഞ്ജിപണിക്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കാവല്‍’ എന്ന ചിത്രത്തിന്റെ ഓഫീഷ്യല്‍ ടീസ്സര്‍, സുരേഷ് ഗോപിയുടെ ജന്മദിനമായ ഇന്ന് റിലീസ് ചെയ്തു.

അനൂപ് സത്യന്റെ വരനെ ആവശ്യമുണ്ട് ‘ എന്ന ചിത്രത്തിനു ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം,ഗുഡ് വില്‍ എന്റര്‍ടൈയ്ന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് നിര്‍മ്മിക്കുന്നു.

ഹൈറേഞ്ച് പശ്ചാത്തലത്തില്‍ രണ്ടു കാലഘട്ടത്തിന്റെ കഥ ദൃശ്യവല്‍ക്കരിക്കുന്ന ഈ ചിത്രം ഒരു ആക്ഷന്‍ ഫാമിലി ഡ്രാമ ആയിരിക്കുമെന്ന് നിഥിന്‍ രഞ്ജിപണിക്കര്‍ പറഞ്ഞു.
രഞ്ജി പണിക്കര്‍, ശങ്കര്‍ രാമകൃഷ്ണന്‍, സുരേഷ് കൃഷ്ണ, പത്മരാജ് രതീഷ്, ശ്രീജിത്ത് രവി, സാദ്ദിഖ്, സന്തോഷ് കീഴാറ്റൂര്‍, കിച്ചു ടെല്ലസ്, ബിനു പപ്പു, രാജേഷ് ശര്‍മ്മ, കിച്ചു ടെല്ലസ്, കണ്ണന്‍ രാജന്‍ പി ദേവ്, ചാലി പാല, ഇവാന്‍ അനില്‍, റേയ്ച്ചല്‍ ഡേവിഡ്, മുത്തുമണി, അഞ്ജലി നായര്‍, പൗളി വത്സന്‍, അംബിക മോഹന്‍, ശാന്ത കുമാരി, ബേബി പാര്‍ത്ഥവി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

ഛായാഗ്രഹണം നിഖില്‍ എസ് പ്രവീണ്‍ നിര്‍വ്വഹിക്കുന്നു.സംഗീതം-രഞ്ജിന്‍ രാജ്,എഡിറ്റര്‍-മന്‍സൂര്‍ മുത്തൂട്ടി, കല-ദിലീപ് നാഥ്, മേക്കപ്പ്-പ്രദീപ് രംഗന്‍, വസ്ത്രാലങ്കാരം-നിസ്സാര്‍, സ്റ്റില്‍സ്-മോഹന്‍ സുരഭി, പരസ്യകല-ഓള്‍ഡ് മങ്കസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സനല്‍ വി ദേവന്‍, ശ്യാമന്‍തക് പ്രദീപ്, പ്രൊഡക്‌സ്ന്‍ എക്‌സിക്യൂട്ടീവ്-പൗലോസ് കുറുമറ്റം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സഞ്ജയ് പടിയൂര്‍, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News