‘കോംപ്ലിമെന്റ് എന്ന വാക്കിന്റെ അര്‍ത്ഥം ‘ഏഴാം ക്ലാസ്സ്’ വിദ്യാര്‍ഥിക്കു പോലും മനസിലാകും’; വി മുരളീധരനെതിരെ ഒളിയമ്പുമായി അല്‍ഫോണ്‍സ് കണ്ണന്താനം

തിരുവനന്തപുരം: കേന്ദ്ര മന്ത്രി വി മുരളീധരനെതിരെ ഒളിയമ്പുമായി അല്‍ഫോണ്‍സ് കണ്ണന്താനം. കോംപ്ലിമെന്റ് എന്ന വാക്കിന്റെ അര്‍ഥം ‘ഏഴാം ക്ലാസ്സ്’ വിദ്യാര്‍ഥിക്കു പോലും മനസിലാകുന്നതാണെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം.

തന്നെക്കാള്‍ സീനിയറായ ആളാണ് മുരളീധരന്‍ അതിനാല്‍ വിമര്‍ശിക്കാനോ തെറ്റ് തിരുത്താനോ താനില്ലെന്നും കണ്ണന്താനം പറഞ്ഞു. എന്നാല്‍ ഏതൊരാള്‍ക്കും വ്യക്തമായി മനസിലാകുന്ന ഇംഗ്ലീഷാണ് കത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാര്‍ത്താസംവാദത്തിലാണ് കണ്ണന്താനം ഇക്കാര്യം പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News