ഇപ്പോൾ ഇത്‌ വഴിയാണ്‌ ചേട്ടാ ജനം സഞ്ചരിക്കുന്നത്‌! രണ്ട്‌ ചിത്രങ്ങൾ, രണ്ട്‌ കാലം; ഇതാണ്‌ വികസനം; വൈറലായി മാനന്തവാടി എംഎൽഎ ഒ ആർ കേളുവിന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്

യുഡിഎഫ്‌ സർക്കാർ മാറി എൽഡിഎഫ്‌ സർക്കാർ വരുന്നു. അഴിമതിക്കഥകൾ അങ്ങാടിപ്പാട്ടായ വയനാട്‌ മാനന്തവാടിയിൽ മന്ത്രിയായിരുന്ന പി കെ ജയലക്ഷ്മിയെ ഞെട്ടിക്കും വിധം തോൽപ്പിച്ച്‌ തിരുനെല്ലിയുടെ ഒരു പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം എൽ എയാവുന്നു.

തകർന്ന് കിടക്കുന്ന റോഡുകൾ, അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത മണ്ഡലത്തിലൂടെയുള്ള യാത്രകളായിരുന്നു  ആർ കേളുവെന്ന സാധാരണക്കാരനായ എം എം എൽ യെ ആദ്യംകാലത്ത്‌ വരവേറ്റത്‌. കുണ്ടും കുഴിയുമായ തരുവണ നിരവിൽപ്പുഴ റോഡിലൂടെ എം എൽ എയുടെ യാത്ര ഒരു ദിനപത്രത്തിൽ അച്ചടിച്ചുവരികയും ചെയ്തു.

ഇപ്പോൾ ആ റോഡിന്റെ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ്‌ ഓ ആർ കേളു.
മനോഹരവും ശാസ്ത്രീയവുമായി നിർമ്മിച്ച ഒരു മനോഹര പാതയായി അത്‌ മാറിയിരിക്കുന്നു. മണ്ഡലത്തിലെ തന്നെ ഏറ്റവും ഗുണനിലവാരമുള്ള റോഡാണിന്ന് നിരവിൽപ്പുഴ തരുവണ റോഡ്‌.

ഈ അനുഭവം ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുകയാണ്‌ എം എൽ എ.നിരവധിപേർ വായിച്ചുകഴിഞ്ഞ പോസ്റ്റിൽ പ്രവർത്തികൊണ്ട്‌ മറുപടിനൽകിയ എം എൽ എ യെ വാനോളം പുകഴ്ത്തുകയാണ്‌ എല്ലാവരും.

മാനന്തവാടി മണ്ഡലത്തിലെന്നല്ല വയനാട്ടിൽ ഗ്രാമീണ റോഡുകൾ ഉൾപ്പെടെ നിലവാരമുള്ള റോഡുകളായ്‌ മാറുകയാണ്‌.പ്രളയത്തിന്‌ ശേഷം റോഡ്‌ നിർമ്മാണങ്ങളിൽ നടന്നത്‌ വലിയ മാറ്റമാണ്‌.മലയോര ഹൈവേ ഉൾപ്പെടെ നിർമ്മാണം പുരോഗമിക്കുന്നു.

എം എൽഎയുടെ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:

‘’എം.എൽ.എ. ആയിട്ട് നാല് വർഷം കഴിഞ്ഞിരിക്കുന്നു. മണ്ഡലത്തിലുടനീളം പല കാര്യങ്ങൾക്കായും നിരന്തരം ഇപ്പോഴും യാത്ര ചെയ്തു വരുന്നുണ്ട്. ഓരോ പ്രദേശത്ത് കൂടി പോകുമ്പോഴും ആ പ്രദേശത്തെ സംബന്ധിച്ച പരിഹരിക്കപ്പെടേണ്ട വിഷയങ്ങളും എം എൽ എ ആയതിനു ശേഷം പരിഹരിച്ച കാര്യങ്ങളും എല്ലാം ഓർമിക്കാറുണ്ട്. കഴിഞ്ഞ ദിവസം നിരവിൽ പുഴ പോയി തിരികെ വരുന്ന സമയം  തരുവണ – നിരവിൽ പുഴ റോഡിന്റെ പഴയ അവസ്ഥ ഓർമ വന്നു. എം.എൽ.എ ആയതിനു ശേഷമുള്ള ആദ്യ സമയങ്ങളിൽ ഏറ്റവും വലിയ പ്രശ്നമായി തോന്നിയിരുന്നത് ഈ അന്തർജില്ലാ റോഡിന്റെ ശോച്യാവസ്ഥ ആയിരുന്നു.

ഇത് സംബന്ധിച്ച് 2017 ൽ ഒരു ദിനപത്രത്തിൽ വന്ന ഒരു ഫുൾപേജ് വാർത്തയും ഈ കഴിഞ്ഞ ദിവസത്തെ യാത്രക്കിടയിൽ ഓർമ വന്നു. എന്റെ വണ്ടി വലിയ ഒരു കുഴിയിൽ വീണ് കിടക്കുന്ന ചിത്രമൊക്കെ സഹിതമാണ് വാർത്ത വന്നത്.വെറുതെ ആ വാർത്ത ഒന്ന് തപ്പിയെടുത്തു നോക്കി.

എന്തായാലും വളരെ ആത്മ സംതൃപ്തി നൽകുന്ന തരത്തിലേക്ക്  അന്നത്തെ വാർത്തയിൽ നിന്നും മുന്നേറാൻ കഴിഞ്ഞു എന്നുള്ളത് ഏറെ അഭിമാനം നൽകുന്നു.

മാനന്തവാടി – നിരവിൽപ്പുഴ റോഡ് മണ്സലത്തിലെ തന്നെ ഉന്നത നിലവാരത്തിലുള്ള റോഡായി മാറിയിരിക്കുന്ന നല്ല വാർത്തകൾ ഈ പ്രതിസന്ധി കാലഘട്ടത്തിൽ നിറയട്ടെ…’’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News