തിരുവനന്തപുരത്ത് ഫ്ലാറ്റില്‍ വിദേശ വനിത മരിച്ച നിലയില്‍

തിരുവനന്തപുരത്ത് വിദേശ വനിത മരിച്ച നിലയില്‍. നെതര്‍ലന്‍ഡ് സ്വദേശിനി സരോജിനി ജപ് കെന്‍ ആണ് വ‍ഴുതക്കാട്ടെ ഫ്ലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സുഹൃത്തായ അഭിഭാഷകനാണ് മരണവിവരം പോലീസിനെ അറിയിച്ചത്. ഇവര്‍ 12 വര്‍ഷമായി തിരുവനന്തപുരത്ത് താമസിക്കുകയായിരുന്നു. മ്യൂസിയം പോലീസ് അന്വേഷണം ആരംഭിച്ചു

രാവിലെ 10 മണിയോടെയാണ് നെതര്‍ലന്‍ഡ് സ്വദേശിനി സരോജി ജപ് കെന്‍ വ‍ഴുതക്കാട്ടെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തായ അഭിഭാഷകനാണ് പോലീസിനെ മരണവിവരം അറിയിച്ചത്. തുടര്‍ന്ന് പോലീസെത്തി ഫ്ലാറ്റ് സീല്‍ ചെയ്തു.

മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. കൊവിഡ് ടെസ്റ്റ് നടത്തി റിസള്‍ട്ട് വരേണ്ടതിനാല്‍ നാളെയായിരിക്കും ഇന്‍ക്വസ്റ്റ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഉണ്ടാവുക. സരേജിനി 12 വര്‍ഷമായി കേരളത്തില്‍ താമസിച്ചു വരുകയായിരുന്നു. മ്യൂസിയം പേലീസ് വിഷയത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel