മരണത്തിനപ്പുറം എന്തെന്ന ചോദ്യത്തിന് ഉത്തരംതേടി ‘അ‌ദൃശ്യൻ’ വരുന്നു

വിഖ്യാതചിത്രകാരനും ബോളിവുഡ് സംവിധായകനുമായ എം.എഫ്. ഹുസൈന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ച മനോജ് കെ. വര്‍ഗ്ഗീസ് മലയാളത്തില്‍ സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് ‘അദൃശ്യന്‍’.

ജെസ് ജിത്തിന്റെ കഥക്ക് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നതും സംവിധാ യകനായ മനോജ് തന്നെയാണ്. പ്രശസ്തരുടേയും നവാഗതരുടേയും എഴുപ തോളം കഥകള്‍ കേട്ടതില്‍ നിന്നാണ് തന്റെ ആദ്യചിത്രമായ അദൃശ്യന്റെ കഥ തിരഞ്ഞെടുത്തെന്ന് സംവിധായകന്‍ പറഞ്ഞു.

മരണത്തിനപ്പുറം മനുഷ്യശരീരത്തിന്റെ വിലയെന്തെന്ന ചോദ്യവും, സമൂഹത്തില്‍ നിന്ന് പലപ്പോഴായി അപ്രത്യക്ഷരാകുന്ന വ്യക്തികളും, അവരുടെ അസാന്നിദ്ധ്യം ആ വ്യക്തികളുടെ കുടുംബങ്ങളിലും, ഉറ്റവരിലും, സമൂഹത്തിലു മുാക്കുന്ന പ്രതിഫലനങ്ങളുമാണ്, വ്യത്യസ്തമായ ആഖ്യാന-അവതരണ രീതിയിലൂടെ ചിത്രം ചര്‍ച്ചചെയ്യുന്നത്.

ലെസ്‌ലി ഫിലിംസ് ഓസ്‌ട്രേലിയയുമായി സഹകരിച്ച്, ഗുഡ്‌ഡെ മൂവീസിന്റെ ബാനറില്‍ എ.എം. ശ്രീലാല്‍ പ്രകാശം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ദക്ഷിണേന്ത്യന്‍ സിനിമാരംഗത്തെ മുഖ്യധാര നടീനടന്മാരോടൊപ്പം പുതുമുഖ താരങ്ങളും പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്നു.

സ്‌പൈഡര്‍മാന്‍-2, ദ ഗ്രഡ്ജ്-2, കരാട്ടെ കിഡ്, 2012 തുടങ്ങി നിരവധി ഹോളീവുഡ് ചിത്രങ്ങള്‍ക്കും ബാഹുബലി, പത്മാവത്, കേസരി, ബാജിറാവോ മസ്താനി, ഉറി-ദ സര്‍ജ്ജിക്കല്‍ സ്‌ട്രൈക്ക്, ബാഗി-3 തുടങ്ങി നിരവധി ബോളിവുഡ് ചിത്രങ്ങള്‍ ഉള്‍പ്പടെ മുന്നൂറിലധികം വിവിധ ഭാഷാചിത്രങ്ങളുടെ അണിയറയില്‍ പ്രവര്‍ത്തിച്ച്, ര് തവണ ദേശീയ പുരസ്‌ക്കാരം നേടിയ ജസ്റ്റിന്‍ ജോസാണ് അദൃശ്യന്റെ ഡയറക്ടര്‍ ഓഫ് ഓഡിയോഗ്രഫി.

രഞ്ജിത്ത് ചിറ്റാടെയുടെ വരികള്‍ക്ക് സുനില്‍കുമാര്‍ പി. കെ. സംഗീതം നിര്‍വ്വഹിക്കുന്നു. ജയന്‍ കൃഷ്ണയാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍.

കോവിഡ് ലോക്ക്ഡൗണിന് ശേഷം കേരളത്തിലും തമിഴ്‌നാട്ടിലും വിദേശ ത്തുമായി ഈ മിസ്റ്ററി-ത്രില്ലര്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News