കണ്ണൂരിൽ ആറ് സിഐഎസ്എഫ് ജവാന്മാർക്കും മൂന്ന് ഡി എസ് സി കാന്റീൻ ജീവനക്കാർക്കും കൊവിഡ്

കണ്ണൂരിൽ ആറ് സിഐഎസ്എഫ് ജവാന്മാർക്കും മൂന്ന് ഡി എസ് സി കാന്റീൻ ജീവനക്കാർക്കും കൊവിഡ്‌. രണ്ട് സിഐഎസ്എഫ് ജവാന്മാർ കണ്ണൂർ വിമനത്തവളത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരാണ്.

ഇതോടെ വലിയ വെളിച്ചം സിഐഎസ്എഫ് കാമ്പിലെ കൊവിഡ് ബാധിതരുടെ എണ്ണം 17 ആയി. കോവിഡ്‌

കോവിഡ്‌ സ്ഥിരീകരിച്ച ആറ് സിഐഎസ്എഫ് ജവാന്മാരിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ. വലിയ വെളിച്ചം സിഐഎസ്എഫ് ക്യാമ്പിൽ ഉള്ള 32 കാരനാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

മറ്റുള്ളവർ ലീവ് കഴിഞ്ഞ ഇതര സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയവരാണ്.രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേർ കണ്ണൂർ വിമാനത്താവളത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു.

കണ്ണൂർ ഡി എസ് ക്യാമ്പിലെ കാന്റീൻ ജീവനക്കാരായ മൂന്ന് പേർ ജൂൺ 10 ന് അവധി കഴിഞ് തിരിച്ചെത്തി നിരീക്ഷണത്തിൽ കഴിയുന്നവരാണ്.

വിദേശ രാജ്യങ്ങളിൽ നിന്നും എത്തിയവരാണ് വെള്ളിയാഴ്ച്ച കണ്ണൂരിൽ രോഗം സ്ഥിരീരകരിച്ച മറ്റ് രണ്ട് പേർ. കണ്ണൂർ വിമാനത്താവളത്തിലെ സുരക്ഷാ ചുമതലയിൽ ഉള്ള സിഐഎസ്എഫ് ജവാന്മാർ താമസിക്കുന്ന വലിയവെളിച്ചം ക്യാമ്പിലുള്ള 17 പേർക്കാണ് ഇതുവരെ കോവിഡ്‌ ബാധിച്ചത്.ഒരാളുടെ രോഗം ഭേദമായി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here