ഷംനാ കാസിം ബ്ലാക്ക്മെയില്‍ കേസ്; മുഖ്യപ്രതി മുഹമ്മദ് ഷെരീഫ് തമി‍ഴ്നാട്ടിലേക്ക് കടന്നതായി വിവരം

ഷംന കാസിം ബ്ലാക്ക് മെയിൽ കേസില്‍ മുഖ്യപ്രതി സംസ്ഥാനത്തിന് പുറത്തേക്ക് കടന്നതായി റിപ്പോര്‍ട്ട്. കേസിലെ പ്രധാന പ്രതി മുഹമ്മദ് ഷെരീഫ് തമിഴ്നാട്ടിലേയ്ക്ക് കടന്നതായി വിവരം.

ഇയാള്‍ തമി‍ഴ്നാട്ടില്‍ ഒളിവില്‍ ക‍ഴിയുകയാണെന്നാണ് റിപ്പോര്‍ട്ട്. യുവതികളെ പരസ്യം കൊടുത്ത് പാലക്കാട്ടേയ്ക്ക് വിളിച്ചു വരുത്തിയത് ഷെരീഫാണ്.

ഷെരീഫ് പറഞ്ഞിട്ടാണ് ഷംന കാസിമിൻ്റെ വീട്ടിൽ പോയതെന്ന് മറ്റ് പ്രതികൾ പറഞ്ഞിരുന്നു. ഇയാൾക്കു വേണ്ടി അന്വേഷണം ഊർജ്ജിതമാക്കി.

പെൺകുട്ടികളെ പൂട്ടിയിട്ട പാലക്കാട്ടെ ഹോട്ടലിൽ എത്തി അന്വേഷണ സംഘം പരിശോധന നടത്തി. വിവാഹാലോചനയെന്ന് പറഞ്ഞാണ് ഷംനയുടെ വീട്ടില്‍ പോയതെന്നും ഷരീഫും ഷംനയും നേരത്തെ പരിചയമുണ്ടായിരുന്നെന്നും ഇവര്‍ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും മറ്റു പ്രതികള്‍ പറയുന്നു.

ആദ്യ വിവാഹാലോചന ഒഴിയാൻ ഷംന ഷെരീഫിൻ്റെ സഹായം തേടിയിരുന്നെന്നും. മോഡലുകളുടെ പരാതിയിൽ പറയുന്ന സംഭവങ്ങളുമായി തങ്ങൾക്ക് ബന്ധമില്ലെന്നും പ്രതികള്‍ മൊ‍ഴി നല്‍കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News