ബസ് ചാര്‍ജ് വര്‍ധന: കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ചു; അന്തിമ തീരുമാനം മന്ത്രിസഭാ യോഗത്തിന് ശേഷം: എകെ ശശീന്ദ്രന്‍

ബസ്ചാര്‍ വര്‍ധനയുമായി ബന്ധപ്പെട്ട് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഗതാഗതവകുപ്പിന് ലഭിച്ചതായി ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍.

കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പരിശോധന ഇന്ന് പൂര്‍ത്തിയാകുമെന്നും ഉച്ചയോടുകൂടി ഗതാഗത വകുപ്പിന്റെ തീരുമാനം മുഖ്യമന്ത്രിയെ അറിയിക്കുമെന്നും ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.

കൊവിഡ് കാലത്ത് കെഎസ്ആര്‍ടിസി അനുഭവിക്കുന്നത് വന്‍ബാധ്യതയാണ്. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിരക്കുവര്‍ധന ആവശ്യപ്പെടുന്നുണ്ട്.

മിനിമം ചാര്‍ജ് പത്ത് രൂപയായി പുതുക്കി നിശ്ചയിക്കാനും കിലോമീറ്ററിന് 90 പൈസയുടെ വര്‍ധനയാണ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.

കമ്മീഷന്‍ ശുപാര്‍ശ പരിഗണിച്ച് മന്ത്രിസഭാ യോഗം തീരുമാനം എടുക്കുമെന്നും നിരക്കുവര്‍ധന കൊവിഡ് കാലം കണക്കിലെടുത്ത് മാത്രമായിരിക്കുമെന്നും ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News