കോറോണക്കാലത്തെ സാമ്പത്തിക പ്രതിസന്ധി; മകളെ കൊന്ന് അമ്മ ജീവനൊടുക്കി

മഹാരാഷ്ട്രയിൽ പാൽഘർ ജില്ലയിലെ ജവഹർ താലൂക്കിൽ ആദിവാസി കോളനിയിലാണ് സംഭവം. കൊറോണ വൈറസ് പടർന്നു പിടിച്ചതിനെ തുടർന്നുണ്ടായ ലോക്ക് ഡൗണിൽ സാമ്പത്തികമായി തകർന്ന യുവതിയാണ് മകളെ കൊന്ന് ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു.

ദിവസ വേതന തൊഴിലാളിയായിരുന്ന ഭർത്താവ് ദിലീപിന് കഴിഞ്ഞ മൂന്ന് മാസമായി ജോലിയില്ലായിരുന്നു. ഇതോടെ പ്രതിസന്ധിയിലായ മനോവിഷമത്തിലാണ് യുവതി ഈ കടുംകൈ ചെയ്തത്.

മംഗള എന്ന സ്ത്രീയാണ് മകൾ റോഷിനിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു. സംഭവം നടക്കുമ്പോൾ ഭർത്താവ് സ്ഥലത്തുണ്ടായിരുന്നില്ല.

പോലീസ് പറയുന്നതനുസരിച്ച് ജൂൺ 24 ന് മംഗള എന്ന യുവതി മകളെ സാരിയുടെ സഹായത്തോടെ മരത്തിൽ തൂക്കിലേറ്റി മരണം ഉറപ്പിക്കിയ ശേഷം ഇവരും തൂങ്ങിമരിക്കുകയായിരുന്നു. സംഭവത്തിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം പോലീസ് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News