
രാജ്യത്ത് അപകടകരമായ നിലയിൽ കൊറോണ വ്യാപിക്കുന്നു. ആറു ദിവസത്തിനുള്ളിൽ ഒരു ലക്ഷം രോഗികൾ. ആകെ രോഗികളുടെ എണ്ണം അഞ്ചു ലക്ഷമായി ഉയർന്നു.
18552 പേർ ഇത് വരെ മരിച്ചു. പ്രതിദിന രോഗികളുടെ കണക്ക് 18552 ആയി. മഹാരാഷ്ട്രയിലും ദില്ലിയിലും സ്ഥിതി അതീവ ഗുരുതരം. രണ്ടാഴ്ചയായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വാർത്ത സമ്മേളനം നടത്തുന്നില്ല.
കോവിഡ് രോഗം രാജ്യത്ത് ആരംഭിച്ചു ഒരു ലക്ഷം പേരിൽ വ്യാപിക്കാൻ വേണ്ടി വന്നത് 109 ദിവസം. എന്നാൽ ലോക്ക് ഡൗൺ തുറന്നു കൊടുക്കൽ ആരംഭിച്ചതിന് ശേഷം ഒരു ലക്ഷം രോഗികൾ ആകാൻ വേണ്ടി വന്നത് വെറും ആറു ദിവസം.
ആകെ രോഗികളുടെ എണ്ണം 5, 8953 ആയി. പ്രതി ദിന രോഗികളുടെ എണ്ണത്തിലും വൻ വർധനവ്. കഴിഞ്ഞ ഒരു ദിവസം 18552 പുതിയ രോഗികൾ റിപ്പോർട്ട് ചെയ്തു. 384 പേർ മരിച്ചു. രാജ്യ തലസ്ഥാനമായ ദില്ലിയിൽ കോവിഡ് രോഗികൾ 77, 420 ആയി ഉയർന്നു.
നിയത്രണ വിധേയമാക്കാൻ സാധിക്കാത്തതിനാൽ കടുത്ത നടപടികളിലേയ്ക്ക് കടക്കാൻ ദില്ലി സർക്കാർ ആലോചിക്കുന്നു. സ്കൂളുകൾ ജൂലൈ 31 വരെ അടച്ചിടും. മാളുകളും മൂന്നാഴ്‌ച അടച്ചിടും. മുംബൈ മേഖലയെക്കാൾ കൂടുതൽ രോഗികൾകളാണ് ദില്ലിയിൽ ഉള്ളത്.
മുംബൈയിൽ 72, 287 രോഗികൾ. അതെ സമയം മുംബൈ ഉൾപ്പെടെ മഹാരാഷ്ട മുഴുവനായി രോഗികളുടെ എണ്ണം 1, 52, 765 ആയി വർദ്ധിച്ചു. രോഗ വ്യാപനം തടയാൻ ജാർഖണ്ഡ് ലോക്ക് ഡൗൺ ജൂലൈ 31 വരെ നീട്ടി.
രോഗികളുടെ മരണ നിരക്ക് പുറത്തു വിടാത്ത ഗുജറാത്തിൽ രോഗികൾ മുപ്പത്തിനായിരമായി. ഉത്തർ പ്രദേശിലും രോഗ വ്യാപനം രൂക്ഷമാകുന്നു.
7996707 പേരിൽ ഇത് വരെ ഐ. സി. എം. ആർ ന്റെ റാപിഡ് പരിശോധന നടത്തി. അതെ സമയം രോഗ വ്യാപനം ഭീതിപെടുത്തുന്ന രീതിയിലേക്ക് മാറുമ്പോഴും കേന്ദ്ര സർക്കാർ മൗനം തുടരുന്നു. കഴിഞ്ഞ രണ്ടാഴ്‌ചയായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ദൈനദിന വർത്താ സമ്മേളനം നടത്തുന്നുന്നില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here