ബിജെപിയില്‍ വി മുരളീധരന്‍ ഒറ്റപ്പെടുന്നു; ചരടുവലികള്‍ നടത്തുന്നത് എംടി രമേശിന്റെ നേതൃത്വത്തില്‍

തിരുവനന്തപുരം: ബിജെപി സംസ്ഥാന ഘടകത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ ഒറ്റപ്പെടുന്നു.

എംടി രമേശിന്റെ നേതൃത്വത്തിലാണ്, മുരളീധരനെതിരെ ചരടു വലികള്‍ നടക്കുന്നത്. കേന്ദ്രമന്ത്രി എന്ന നിലയിലുള്ള മുരളീധരന്റെ പ്രവര്‍ത്തനം മെച്ചപ്പെട്ടതല്ല എന്നാണ് ഈ വിഭാഗത്തിന്റെ വിലയിരുത്തല്‍.

ഡിആര്‍ഡിഒ തട്ടിപ്പ് കേസിലെ പ്രതിയുമായുള്ള ബന്ധത്തില്‍ മുരളീധരനോട് ആര്‍എസ്എസ് നേതൃത്വം വിശദീകരണം ആവശ്യപ്പെടുക കൂടി ചെയ്തതോടെ അദ്ദേഹത്തിന്റെ നില കൂടുതല്‍ പരുങ്ങലിലുമായി.

കോണ്‍ഗ്രസ് ബന്ധമുള്ളവരാണ് വി.മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്ളത്. പാര്‍ട്ടി അംഗങ്ങളെക്കാള്‍ സ്വാധീനം മന്ത്രിയില്‍ ഇവര്‍ക്കുണ്ടെന്നാണ് ആരോപണം.

പാര്‍ട്ടിക്കുള്ളിലെ ഉള്‍പ്പോര് തീര്‍ക്കാന്‍ ആര്‍.എസ്.എസ് നിര്‍ദേശ പ്രകാരമായിരുന്നു യോഗം. വീഡിയോ കോണ്‍ഫറന്‍സ് വഴി കേന്ദ്രമന്ത്രി വി മുരളീധരനും യോഗത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here