
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഒഴിവാക്കി.
ഇനി മുതല്‍ ഞായറാഴ്ചകളില്‍ പൂര്‍ണ അടച്ചിടല്‍ ഉണ്ടാകില്ല.
സംസ്ഥാനത്ത് മെയ് 10 മുതലാണ് ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. പരീക്ഷകളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് ഞായറാഴ്ചകളില്‍ ഇളവ് നല്‍കിയിരുന്നു. കഴിഞ്ഞ ആഴ്ച നല്‍കിയ ഇളവുകള്‍ പരിശോധിച്ച ശേഷമാണ് തുടര്‍ന്നുള്ള ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ തുടരേണ്ടതില്ല എന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്.
സാധാരണ ദിവസങ്ങളിലേതു പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറങ്ങി.
ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ അടച്ചിടല്‍ ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. എന്നാല്‍ രാത്രി 9 മുതല്‍ രാവിലെ 5 മണി വരെയുള്ള നിയന്ത്രണങ്ങള്‍ തുടരും. അതോടൊപ്പം ഹോട്ട് സ്‌പോട്ടുകള്‍, കണ്ടെയ്ന്‍മെന്റ് സോണുകള്‍ എന്നിവിടങ്ങളില്‍ ഉള്ള എല്ലാ ജാഗ്രതയും തുടരും. ഇവിടങ്ങളില്‍ നിയന്ത്രണങ്ങളില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല.
അതേസമയം, ജനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന എല്ലാ ജാഗ്രതാ നിര്‍ദേശങ്ങളും പാലിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here