വെങ്ങിണിക്കരയുടെ പ്രിയപ്പെട്ട കുഞ്ഞേട്ടന്‍റെ ഓര്‍മകള്‍ക്ക് ഒരാണ്ട്

മലപ്പുറം എടപ്പാൾ വെങ്ങിണിക്കാരുടെ സഖാവ് കുഞ്ഞേട്ടൻ ഓർമയായിട്ട് ഒരു വർഷം. വെങ്ങിണിക്കര- പൂക്കരത്തറ റോഡിന് കുഞ്ഞേട്ടന്റെ പേരു നൽകിയാണ് നാട്ടുകാർ സ്മരണ പുതുക്കിയത്.

നല്ല മനുഷ്യൻ നല്ല കമ്യൂണിസ്റ്റുകാരനുമായിരിക്കുമെന്നതിന്റെ മാതൃകയാണ് സഖാവെന്ന് മന്ത്രി കെ ടി ജലീൽ റോഡ് സമർപ്പിച്ച് ഓർമിപ്പിച്ചു.

എപ്പോഴും നാട്ടുകാർക്കൊപ്പം അവരുടെ ഇടയിൽ ദുഃഖങ്ങളും ആവശ്യങ്ങളും സന്തോഷങ്ങളുമറിഞ്ഞ് നടന്നു പോയൊരാൾ. കടന്നുപോയി ഒരു വർഷം പിന്നിട്ടിട്ടും സഖാവ് വെങ്ങിണിക്കരയുടെ ഹൃദയത്തിലുണ്ട്.

ആ ഓർമയിൽ വെങ്ങിണിക്കരയിലെ പഞ്ചായത്ത് റോഡിന് നാട്ടുകാർ സഖാവ് കുഞ്ഞേട്ടന്റെ പേരു നൽകി. മന്ത്രി കെ ടി ജലീൽ റോഡ് സമർപ്പിച്ചു.

സാത്വികനായി കടന്നുപോയ ആ മനുഷ്യൻ നാട്ടുകാരുടെ കാര്യം പറഞ്ഞല്ലാതെ ജനപ്രതിനിധിയായ തന്നെ സമീപിച്ചിട്ടില്ലെന്ന് കെ ടി ജലീൽ ഓർമിച്ചു. നല്ല മനുഷ്യൻ നല്ല കമ്യൂണിസ്റ്റുകാരനാവുമെന്ന് മന്ത്രി നാട്ടുകാരെ ഓർമിപ്പിച്ചു.

വെങ്ങിണിക്കര ഗ്രാമീണ വായനശാലയിൽ സഖാവിന്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു. ചടങ്ങിൽ എം മുസ്തഫ, കെ പ്രഭാകരൻ, കെ വിജയരാഘവൻ, ബേബി പ്രസന്ന, ഇ ബാലകൃഷ്ണൻ, അഡ്വ.പി പി മോഹൻദാസ് തുടങ്ങിയവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News