കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് വീണ്ടും ബിന്ദുകൃഷ്ണ

കോവിഡ് പ്രോട്ടോള്‍ ലംഘിച്ച് വീണ്ടും കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണയുടെ നേതൃത്വത്തില്‍ സമരനാടകം. ഇക്കുറി പെരുങാലം കൊന്നേല്‍പാലം ഉടന്‍ നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ ആറു നീന്തല്‍ സമരത്തില്‍ കരയില്‍ മാത്രം 50 ലധികം പേര്‍.

അന്തരിച്ച കോണ്‍ഗ്രസ് നേതാവ് കെ സുരേന്ദ്രന് ആദരം പ്രകടിപ്പിച്ച് കെപിസിസി ദുഃഖാചരണം ആചരിക്കുമ്പോഴായിരുന്നു കഴിഞ്ഞ ആഴ്ച ബിന്ദുകൃഷ്ണയുടെ വക കരവാളൂരില്‍ അനാവശ്യ സമരം നടത്തി അനാദരവ് പ്രകടിപ്പിച്ചത്.

ഇതിന് തൊട്ടു പിന്നാലെയാണ് കൊല്ലം പെരുങാലത്ത് കോവിഡ് സുരക്ഷാ മാനദണ്ഡങള്‍ ലംഘിച്ച് 50ലധികം പേരെ പങ്കെടുപ്പിച്ച് ബിന്ദുകൃഷ്ണയുടെ നേതൃത്വത്തില്‍ ആറ് നീന്തല്‍ സമരം നടത്തിയത്.കരയില്‍ 50 തോളം പേരും നീന്താന്‍ പത്തോളം പേരും ഉണ്ടായിരുന്നു.

കരയില്‍ ബിന്ദുകൃഷ്ണ നടത്തിയ സമരത്തില്‍ സാമൂഹിക അകലവും പാലിച്ചില്ല.കേരളത്തില്‍ കോവിഡ് ബാധിതര്‍ കൂടി വരുമ്പോഴാണ് ജനങളെ ആകെ ഭീതിയിലാഴ്ത്തും വിധം നിയമ വിദഗ്ദകൂടിയായ കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണയുടെ വക വെല്ലുവിളി.പാലം നിര്‍മ്മാണം അടുത്തമാസം ആരംഭിക്കാനിരിക്കെയാണ് രാഷ്ട്രീയ മുതലെടുപ്പിന് കോവിഡ് ഭീതി നിലനില്‍ക്കെ കോണ്‍ഗ്രസ് ശ്രമം.

പാലം നിര്‍മ്മാണത്തിനാവശ്യമായവ കൊണ്ടു വരുന്നതിന് റയില്‍വേ തടസ്സം നിന്നതും കോവിഡുമാണ് നിര്‍മ്മാണം വൈകാന്‍ ഇടയാക്കിയത്.ജംഗാറില്‍ നിര്‍മ്മാണത്തിനാവശ്യമായവ എത്തിക്കാന്‍ കഴിഞ്ഞ ദിവസമാണ് കരാറുകാര്‍ തീരുമാനിച്ചത്.

ബിന്ദുകൃഷ്ണയുടെ സമരനാടകത്തെ പരിഹസിച്ച് സിപിഐഎം മുങികുളി സമരം പാപ പരിഹാരമൊ അതൊ ആത്മഹത്യാ സമരമൊ എന്നു ചോദിച്ച് ബോര്‍ഡ് സ്ഥാപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News