വി മുരളീധരനെതിരെ കടുത്ത വിമര്‍ശനവുമായി കൃഷ്ണദാസും ഒ രാജഗോപാലും

കൊച്ചി: കൊച്ചിയില്‍ നടന്ന ബിജെപി കോര്‍ കമ്മറ്റി യോഗത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരനെതിരെ കടുത്ത വിമര്‍ശനവുമായി കൃഷ്ണദാസ് പക്ഷം.

മുരളീധരനെതിരെ ഉയരുന്ന ആരോപണങ്ങള്‍ കേരളത്തില്‍ ബിജെപിക്ക് നാണക്കേട് ഉണ്ടാക്കുന്നുവെന്ന് കൃഷ്ണദാസ് ആഞ്ഞടിച്ചു. മുരളീധരന്റെ പ്രസ്താവനകള്‍ കേന്ദ്രമന്ത്രി പദവിക്ക് യോജിക്കാത്തതാണെന്ന് ഒ രാജഗോപാലും വിമര്‍ശിച്ചു.

കേരളത്തിലില്ലാതിരുന്ന വി മുരളീധരന്‍ ആര്‍എസ്എസ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി യോഗത്തില്‍ പങ്കെടുത്തു. സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ മാത്രമാണ് മുരളീധരനെ പിന്തുണക്കാന്‍ എത്തിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News