വെട്ടുകിളി ശല്യം രൂക്ഷമാകുന്നു; പൈലറ്റുമാര്‍ക്ക് മുന്നറിയിപ്പ്

ദില്ലി: വെട്ടുകിളി ശല്യം രൂക്ഷമായ പശ്ചാത്തലത്തില്‍ വിമാന പൈലറ്റുമാര്‍ക്ക് മുന്നറിയിപ്പ്.

ഡല്‍ഹി ട്രാഫിക് കണ്‍ട്രോളാണ് മുന്നറിയിപ്പ് നല്‍കിയത്. രാവിലെയാണ് വെട്ടുകിളികള്‍ പഞ്ചാബില്‍നിന്ന് ഗുരുഗ്രാമിലെത്തിയത്. വൈകുന്നേരത്തോടെ ഡല്‍ഹിയില്‍ എത്തിയേക്കുമെന്നാണ് നിഗമനം.

വെട്ടുകിളി ഭീഷണിയുള്ളതിനാല്‍ ടേക്ക്ഓഫിന്റെയും ലാന്‍ഡിങിന്റെയും സമയത്ത് പൈലറ്റുമാര്‍ മുന്‍കരുതലുകള്‍ എടുക്കണമെന്നും ഡല്‍ഹി എയര്‍ട്രാഫിക് കണ്‍ട്രോള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വെട്ടുകിളികള്‍ കൂട്ടത്തോടെ പറക്കുന്നതിന്റെ വിവിധ വീഡിയോകള്‍ ഗ്രാമവാസികളും മറ്റും സമൂഹമധ്യമങ്ങളില്‍ ഇതിനകം പങ്കുവെച്ചിട്ടുണ്ട്. ഗുരുഗ്രാമിലെ സൈബര്‍ ഹബ് മേഖലയില്‍ രാവിലെയാണ് ഇവയെ കണ്ടത്.

സമീപ ജില്ലകളില്‍ ഇവയെ കണ്ടതിനെത്തുടര്‍ന്ന് വീടിന്റെ ജനലുകളും മറ്റും അടച്ച് സുരക്ഷ ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടം എല്ലാവര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വെട്ടുകിളികളെ അകറ്റാന്‍ പാത്രങ്ങളും മറ്റും ഉപയോഗിച്ച് ശബ്ദമുണ്ടാക്കാനും ജില്ലാ ഭരണകൂടം ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ് ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ നാശം വിതച്ച വെട്ടുകിളികള്‍ മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലേക്കാണ് ഇപ്പോള്‍ നീങ്ങിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News