
ദില്ലി: തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ ജയരാജ്, മകന്‍ ഫെനിക്സ് എന്നിവരെ മൃഗീയവും ഭീകരവുമായ വിധത്തില്‍ പൊലീസ് കസ്റ്റഡിയില്‍ കൊലപ്പെടുത്തിയതിനെ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ശക്തിയായി അപലപിച്ചു. ഇതില്‍ പങ്കാളികളായ എല്ലാ പൊലീസുകാരുടെയും പേരില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 302–ാം വകുപ്പുപ്രകാരം കൊലക്കുറ്റം ചുമത്തണം.
സംഭവത്തിനു പിന്നിലുള്ളവരെ കണ്ടെത്താനും സംവിധാനത്തിലെ പിഴവുകള്‍ മനസ്സിലാക്കാനും രാഷ്ട്രീയ ഉത്തരവാദിത്തം നിശ്ചയിക്കാനും ഉന്നതതല അന്വേഷണം നടത്തണം. കൊല്ലപ്പെട്ടവരുടെ കുടുംബത്തിനു ഒരു കോടി രൂപയെങ്കിലും നഷ്ടപരിഹാരം നല്‍കണം. ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണം.
സംസ്ഥാനസര്‍ക്കാരില്‍നിന്നും നീതി ആവശ്യപ്പെട്ട് തമിഴ്നാട്ടില്‍ നടക്കുന്ന പ്രക്ഷോഭങ്ങളുടെ മുന്‍നിരയില്‍ സിപിഐ എം ഉണ്ടാകുമെന്നും യെച്ചൂരി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here